മലയാളി ഫിനാന്‍ഷ്യല്‍ അനാലിസ്റ്റിന് ഗോള്‍ഡന്‍ വിസ

24
ജിഡിആര്‍എഫ്എ അധികൃതരില്‍ നിന്നും മുഹമ്മദ് ഷഹീന്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു

ദുബൈ: മലയാളി ഫിനാന്‍ഷ്യല്‍ അനാലിസ്റ്റിന് യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. തലശ്ശേരി സ്വദേശിയും സെവന്‍ ക്യാപിറ്റല്‍സ് എംഡിയും സിഇഒയുമായ മുഹമ്മദ് ഷഹീനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.
റിയല്‍ ടൈം ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് കവറേജ് ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വാര്‍ത്താ പോര്‍ട്ടലായ ‘ദി ഇന്‍ഡക്‌സ് ടുഡെ’ എംഡി കൂടിയാണ് മുഹമ്മദ് ഷഹീന്‍.
ഇന്ത്യയില്‍ നിന്ന് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ബിരുദം നേടിയ അദ്ദേഹം 2008ല്‍ ദുബൈയിലേക്ക് മാറി. 2011 ല്‍ സ്വന്തം കമ്പനി സ്ഥാപിച്ചു. 2012ല്‍ യുകെ, മൗറീഷ്യസ്, ബാങ്കോക്ക് എന്നിവിടങ്ങളില്‍ സാന്നിധ്യം അടയാളപ്പെടുത്തി. പിന്നീട് ആഗോതലത്തില്‍ അംഗീകരിക്കപ്പെട്ടു. ലോകത്തെ മികച്ച 100 സാമ്പത്തിക വിശകലന വിദഗ്ധരുടെ പട്ടികയില്‍ ഇടം പിടിച്ചു. അടുത്തിടെ, കമ്പനിയുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എല്ലാ പ്രധാന വിപണന പരിപാടികളും സാമ്പത്തിക വാര്‍ത്തകളും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ പോര്‍ട്ടല്‍ തുടങ്ങി.
2020ല്‍ അദ്ദേഹത്തിന്റെ കഠിന ശ്രമവും നിരന്തര അന്വേഷണ ത്വരയും കാരണം പ്രമുഖ ഫിനാന്‍ഷ്യല്‍ ബ്രോക്കര്‍ കമ്പനിയായി സെവന്‍ ക്യാപിറ്റല്‍സ് മാറി.