ഇബ്തിസാമ സെന്റര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

9
ഇബ്തിസാമ സെന്റര്‍ രണ്ടാം വാര്‍ഷികം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഇന്ത്യന്‍ അസോ.ഷാര്‍ജ ജന.സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, മനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗീസ്, അഹമ്മദ് ഷിബിലി, പ്രതീഷ് ചിതറ സമീപം

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ കീഴിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യഭ്യാസ സ്ഥാപനമായ അല്‍ ഇബ്തിസാമ സെന്ററിന്റെ രണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജന.സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, മനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗീസ്, അഹമ്മദ് ഷിബിലി, പ്രതീഷ് ചിതറ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ ജയനാരായണന്‍ നന്ദി പറഞ്ഞു.