ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മാധ്യമ കൂട്ടായ്മയുടെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്

5

ദുബൈ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഒളിംപിക്‌സ്, പാരാലിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യുഎഇയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ മാസം 10ന് വെള്ളിയാഴ്ച ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ നടത്തുന്നു. വൈകുന്നേരം 3.30 മുതല്‍ ദുബൈ അല്‍ നഹ്ദ ഡി2 സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് മത്സരം. ഡി2 സ്‌പോര്‍ട്‌സ് മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുല്‍ റസാഖ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡബിള്‍സ്, സിംഗിള്‍സ് വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍, കൊബാള്‍ട്ട് ഇക്കോടെക് എഞ്ചിനീയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എം.പി വിനോദ്, എഞ്ചിനീയറിംഗ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. കൊബാള്‍ട്ട് ആന്റ് എക്കോടെക് എഞ്ചിനീയേഴ്‌സാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സ്‌പോണ്‍സര്‍.