മാധ്യമ കൂട്ടായ്മയുടെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീജിത് ലാലും സുജിത്-ഉണ്ണി സഖ്യവും ജേതാക്കള്‍

91
കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പരിശീലകനുമായ സോണി ചെറുവത്തൂര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചപ്പോള്‍

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ സുജിത് സുന്ദരേശന്‍-ഉണ്ണികൃഷ്ണന്‍ സഖ്യവും സിംഗിള്‍സ് വിഭാഗത്തില്‍ ശ്രീജിത് ലാലും ചാമ്പ്യന്മാരായി. ഡബിള്‍സ് വിഭാഗത്തില്‍ ജോമി അലക്‌സാണ്ടര്‍-ഷിന്‍സ് സെബാസ്റ്റ്യന്‍ സഖ്യവും സിംഗിള്‍സില്‍ സുജിത് സുന്ദരേശനും റണ്ണേഴ്‌സ് അപ്പായി. കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പരിശീലകനുമായ സോണി ചെറുവത്തൂര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ പ്രായോജകരായ കോബാള്‍ട്-ഇക്കോടെക് എഞ്ചിനീയേഴ്‌സ് പ്രതിനിധികളായ വനിതാ വിനോദ്, ചക്കി നായര്‍ എന്നിവര്‍ കാഷ് അവാര്‍ഡ് നല്‍കി. ഡി2 സ്‌പോര്‍ട് അക്കാദമിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് മത്സരങ്ങള്‍ നടന്നത്. ഡി2 സ്‌പോര്‍ട് അക്കാദമി മാനേജിംഗ് പാര്‍ട്ണര്‍മാരായ ഷാരൂണ്‍, റംഷീദ്, ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റ് ഗ്രൂപ് ജനറല്‍ മനേജര്‍ വിനോദ് വിഷ്ണു ദാസ് എന്നിവര്‍ സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു.

ഡബിള്‍സില്‍ ജേതാക്കളായ സുജിത് സുന്ദരേശന്‍-ഉണ്ണികൃഷ്ണന്‍ സഖ്യം

സോണി ചെറുവത്തൂരിനും സ്‌പോണ്‍സര്‍മാരായ എം.പി വിനോദ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മാധ്യമ കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ്രൂപ്പിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിരുന്നു.
ലുലു ഗ്രൂപ്പും ചാമ്പ്യന്‍ഷിപ്പുമായി സഹകരിച്ചു. കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍മാരായ സുജിത് സുന്ദരേശന്‍, ഷിനോജ് ഷംസുദ്ദീന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റോയ് റാഫേല്‍ നേതൃത്വം നല്‍കി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഒളിമ്പിക്‌സ്-പാരാലിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് അഭിമാവാദ്യമര്‍പ്പിച്ച് ദുബൈ അല്‍ നഹ്ദ ഡി2 സ്‌പോര്‍ട് അക്കാദമിയുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ് നടന്നത്. ചാമ്പ്യന്‍ഷിപ് കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

സിംഗിള്‍സ് ജേതാവായ ശ്രീജിത് ലാല്‍