ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ അന്തര്‍ദേശീയ സമാധാന ദിനമാചരിച്ചു

51
ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന സമാധാന ദിനാചരണം

ഷാര്‍ജ: ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ അന്തര്‍ദേശീയ ദിനാചരണ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ശുഭ്ര വസ്ത്രധാരികളായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ സമാധാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്‌ളക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് കാമ്പസില്‍ പരേഡ് നടത്തി. സംഘര്‍ഷങ്ങളും കാലുഷ്യങ്ങളും ഇല്ലാത്ത ഒരു ലോകത്തിന് വേണ്ടി ജീവിത കാലം മുഴുവന്‍ യത്‌നിക്കണമെന്നും സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നിലകൊള്ളണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത പെയ്‌സ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മജ്ഞു റെജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ത്വാഹിര്‍ അലി, പ്രധാനാധ്യാപകരായ നാസ്‌നീന്‍ ഖാന്‍, അലര്‍ മേലു നെച്ച്യാര്‍, സൂപര്‍വൈസര്‍മാരായ ഡോ. അബ്ദുര്‍റഷീദ്, ഡോ. ഷീബ മുസ്തഫ, ഹലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.