ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഫഹാഹീലിലും

6
ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ കുവൈത്തിലെ പുതിയ ശാഖ ഫഹാഹീലില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് നിര്‍വഹിക്കുന്നു

കുവൈത്ത് സിറ്റി: ആദായ നിരക്കില്‍ ഏറ്റവും വേഗത്തിലും സുരക്ഷിതമായും പണമയക്കാന്‍ പ്രവാസികളെ സഹായിക്കുന്ന ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് കുവൈത്തിലെ തങ്ങളുടെ പുതിയ ശാഖ ഫഹാഹീലില്‍ ആരംഭിച്ചു. ആഗസ്ത് 26ന് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഫഹദ് സുരിയും മറ്റ് എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതു പോലെയുള്ള ബിസിനസ് ശൃംഖലകളുടെ വളര്‍ച്ച കോവിഡ് മഹാമാരിയെ നമ്മള്‍ അതിജീവിച്ചു എന്നതിനുള്ള നല്ല ഉദാഹരണമാണെന്നും സിബി ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രത്യേകിച്ചും ഈ രാജ്യവുമായി ഇന്ത്യക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന സാമ്പത്തിക രംഗത്തെ ഈ വളര്‍ച്ച വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ ഒരു ഉണര്‍വും ആത്മവിശ്വാസവും പകരാന്‍ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ വളര്‍ച്ച ഉപകരിക്കും.
ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് കുവൈത്ത് ജനറല്‍ മാനേജര്‍ അഷ്‌റഫ് അലി ജലാലുദ്ദീന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് മാറ്റുവെയില്‍, ജോയ് ആലുക്കാസ് ജൂവലറി റീജ്യണല്‍ മാനേജര്‍ വിനോദ് കുമാര്‍, ബ്രാഞ്ച് മാനേജര്‍മാര്‍, മാര്‍ക്കറ്റിംഗ് ടീം, ഹെഡ് ഓഫീസ് ടീം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൂടാതെ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.
പ്രവാസികള്‍ക്ക് ഏറ്റവും ആദായകരമായ നിരക്കില്‍ പണമയക്കാനുള്ള സൗകര്യം ഒരുക്കി പുതിയ ഒരു ബ്രാഞ്ച് കൂടി കുവൈത്തില്‍ ആരംഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ആന്റണി ജോസ് അഭിപ്രായപ്പെട്ടു. കുവൈത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും ഒരേ പോലെ പ്രയോജനം ലഭിക്കുന്ന പ്രവര്‍ത്തനമാണ് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.