പൂത്തുലഞ്ഞ ‘നീര്‍മാതളത്തോപ്പ്’: കമലാ സുരയ്യ അവാര്‍ഡ് ഡോ. ഹസീന ബീഗത്തിന് സമ്മാനിച്ചു

81
ദുബൈ-തൃശ്ശൂര്‍ ജില്ലാ കെഎംസിസിയുടെ കമലാ സുരയ്യ സാഹിത്യ അവാര്‍ഡ് സമര്‍പ്പണം ഡോ. ഹസീന ബീഗത്തിന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ എംഡി പി.എ അബ്ദുല്‍ ജബ്ബാര്‍ സമര്‍പ്പിച്ചപ്പോള്‍

ദുബൈ: കെഎംസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കമലാ സുരയ്യ അനുസ്മരണവും അവരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു. ‘നീര്‍മാതളത്തോപ്പ്’ പരിപാടി നവ്യാനുഭവമായി. യുഎഇ കെഎംസിസി ജന.സെക്രട്ടറി അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് ആമുഖ പ്രഭാഷണം നടത്തി. ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ മുഖ്യാതിഥിയായിരുന്നു. സാഹിത്യകാരിയായ അബുദാബി മോഡല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഡോ. ഹസീന ബീഗത്തിനുള്ള അവാര്‍ഡ് ഹോട്ട്പാക്ക് ഗ്‌ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ അബ്ദുല്‍ ജബ്ബാര്‍ സമര്‍പ്പിച്ചു. ജില്ലാ വനിതാ കെഎംസിസി നേതാവ് നെബു ഹംസ പൊന്നാട ചാര്‍ത്തി. മുഹമ്മദ് അക്ബര്‍ ചാവക്കാട് പ്രശസ്തി പത്രം വായിച്ചു. കമലാ സുരയ്യ അനുസ്മരണം കഥാകൃത്തും മോട്ടിവേഷനല്‍ ട്രെയിനറുമായ ജെഫു ജൈലാഫ് നിര്‍വഹിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക റെസിഡെന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, ദുബൈ കെഎംസിസി സെക്രട്ടറി ഫാറൂഖ് പി.എ, ജുമാ അല്‍ മിഹൈരി ബിസിനിസ് ഡെവലപ്‌മെന്റ് മാനേജര്‍ ഷാനുബ, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഗസ്‌നി, കബീര്‍ ഒരുമനയൂര്‍, ആര്‍.വി.എം മുസ്തഫ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
സംഘാടക സമിതി കണ്‍വീനര്‍ ബഷീര്‍ സൈദു സ്വാഗതവും ജില്ലാ ജന.സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം നന്ദിയും പറഞ്ഞു. അബ്ദുല്‍ ഹമീദ് വടക്കേക്കാട് ഖിറാഅത്ത് നടത്തി. മണ്ഡലം ഭാരവാഹികളായ അബു സമീര്‍, സത്താര്‍ മാമ്പ്ര, അബ്ദുല്‍ ഹമീദ്, ഹനീഫ തളിക്കുളം, മുസമ്മില്‍ ചേലക്കര, സാദിഖ് തിരുവത്ര, ഹംസ കൊടുങ്ങല്ലൂര്‍, മുസ്തഫ നെടുംപറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.