കുവൈത്ത് സിറ്റി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും സാമൂഹിക-പൊതുമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിയോഗത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കണ്ണൂരിന്റെ പ്രത്യേക രാഷ്ട്രീയത്തെ സ്വത:സിദ്ധമായ പുഞ്ചിരി കൊണ്ട് നേരിട്ട മൗലവി, സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നെന്നും കുവൈത്ത് കെഎംസിസി പ്രസിഡണ്ട് ഷറഫുദ്ദീന് കണ്ണേത്ത്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.ടി ഷംസു, ട്രഷറര്‍ എം.ആര് നാസര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.