ജോര്‍ജിയയില്‍ ഭക്ഷ്യ മേഖലാ സാധ്യത തേടി ലുലു ഗ്രൂപ്

8
അബുദാബി ലുലു ഗ്രൂപ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ജോര്‍ജിയന്‍ സാമ്പത്തിക സുസ്ഥിര വികസന വകുപ്പ് മന്ത്രി നതാലിയ ടുര്‍നാവക്ക് അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലി ഉപഹാരം നല്‍കുന്നു. ലുലു ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല സമീപം

അബുദാബി: മുന്‍ സോവിയറ്റ് റിപ്പബ്‌ളിക്കായ ജോര്‍ജിയയില്‍ നിന്നുള്ള കാര്‍ഷിക-ഭക്ഷ്യ മേഖലകളിലെ സാധ്യതകള്‍ തേടി ലുലു ഗ്രൂപ്. യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ജോര്‍ജിയയുടെ സാമ്പത്തിക സുസ്ഥിര വികസന മന്ത്രി നതിയ ടുര്‍നാവയുമായി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് ചെയര്‍മാനായ എം.എ യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നത്.
കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കുന്ന ജോര്‍ജിയയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വന്‍ കയറ്റുമതി സാധ്യതകളാണുള്ളതെന്ന് ജോര്‍ജിയന്‍ മന്ത്രി സൂചിപ്പിച്ചു. ജോര്‍ജിയയില്‍ നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിക്ഷേപകര്‍ക്ക് എല്ലാ സഹായ-സഹകരണങ്ങളും നല്‍കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു.
ജോര്‍ജിയയിലെ ഭക്ഷ്യവസ്തു കയറ്റുമതി സാധ്യതകളെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നത തല സംഘം ജോര്‍ജിയ സന്ദര്‍ശിക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു.
അബുദാബിയിലെ ലുലു ഗ്രൂപ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ജോര്‍ജിയന്‍ സാമ്പത്തിക വകുപ്പ് സഹ മന്ത്രി ഗെന്നഡി അര്‍വേലാസ്, യുഎഇയിലെ ജോര്‍ജിയന്‍ സ്ഥാനപതി പാത്ത കലന്ധാസ്, ലുലു ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ സലീം വി.എ എന്നിവരും സംബന്ധിച്ചു.

ജോര്‍ജിയന്‍ സാമ്പത്തിക-സുസ്ഥിര വികസന വകുപ്പ് മന്ത്രി നതാലിയ ടുര്‍നാവ, സാമ്പത്തിക ഉപ മന്ത്രി ഗെന്നഡി അര്‍വേലാസ് എന്നിവരുമായി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലി ചര്‍ച്ച നടത്തുന്നു. യുഎഇയിലെ ജോര്‍ജിയന്‍ സ്ഥാനപതി പാത്ത കലന്ധാസ്, ലുലു ഗ്രൂപ് ചീഫ്
എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ സലീം വി.എ സമീപം