ഇന്ത്യ@75: ഇന്ത്യ+കുവൈത്ത് നയതന്ത്രം@’60: ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പ്രദര്‍ശനം സംഘടിപ്പിച്ചു

32
ഒരു വര്‍ഷം നീളുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെയും ഇന്ത്യാ-കുവൈത്ത് നയതന്ത്ര്യത്തിന്റെ 60ാം വാര്‍ഷികത്തിന്റെയും ഭാഗമായി കുവൈത്ത് ഇന്ത്യന്‍ എംബസി ഒരുക്കിയ പ്രദര്‍ശനം ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, അമീരി ദിവാന്‍ അണ്ടര്‍ സെക്രട്ടറി മാസിന്‍ എഐ എസ്സ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി, ഇന്ത്യന്‍ എംബസി പരിസരത്ത് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പ്രദര്‍ശനം സംഘടിപ്പിച്ചു. ഒരു വര്‍ഷം നീളുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെയും ഇന്ത്യാ-കുവൈത്ത് നയതന്ത്ര്യത്തിന്റെ 60ാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നയതന്ത്ര പ്രതിനിധികള്‍, നിരവധി രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, കുവൈത്തി പ്രമുഖര്‍, കുവൈത്തിലെ വ്യാപാര സമൂഹം പങ്കെടുത്ത പ്രദര്‍ശനം ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി തുറന്നു കാട്ടുന്നതായിരുന്നു.
പ്രദര്‍ശനം അമീരി ദിവാന്‍ അണ്ടര്‍ സെക്രട്ടറി മാസിന്‍ എഐ എസ്സ, അംബാസഡര്‍ സിബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എംബസ്സി സെക്രട്ടറി സ്മിത പാട്ടീല്‍ എല്ലാ പ്രമുഖരെയും സ്വാഗതം ചെയ്തു.


”ഈ എക്‌സിബിഷനിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്‍പന്നങ്ങളുടെയും ഇന്ത്യയുടെ സാങ്കേതിക മികവിന്റെയും എഞ്ചിനീയറിംഗ് അത്ഭുതങ്ങളുടെയും ഒരു സാമ്പിള്‍ കുവൈത്തിലെ ഞങ്ങളുടെ എല്ലാ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ എംബസി ആഗ്രഹിക്കുന്നു” -എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു. ഇത് പുതിയതിന്റെ ഒരു ഭാഗം മാത്രമാണ്. ഈ മനോഹരമായ പശ്ചാത്തലത്തില്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുനരുജ്ജീവന ഇന്ത്യ, കോവിഡ് പ്രൊട്ടോകോളുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ വിവിധ സംരംഭങ്ങളെ കുറിച്ചും അംബാസഡര്‍ സംസാരിച്ചു.

ഇന്ത്യയില്‍ ആഭ്യന്തര, വിദേശ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ സ്ഥാപിച്ച വിവിധ സ്റ്റാളുകളില്‍ നിരവധി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുവൈത്തിലെ വ്യാപാര സമൂഹം ഇന്ത്യന്‍ നിര്‍മിത വാഹന നിര്‍മാതാക്കളായ ടാറ്റ, മഹീന്ദ്ര, റോയല്‍ എന്‍ഫൈ ഉത്പന്നങ്ങള്‍, ഇന്ത്യന്‍ എഫ്എംസിജി ഉല്‍പന്നങ്ങള്‍, ജ്വല്ലറി, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക പ്രകടനങ്ങള്‍ എക്‌സിബിഷന്‌കൊഴുപ്പേകി. ‘ആസാദി കാ അമൃത് മഹോത്സവ്’ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം അടയാളപ്പെടുത്താന്‍ പ്രദര്‍ശന സ്ഥലത്ത് കുവൈത്തിലെ പ്രശസ്ത ഇന്ത്യന്‍ റെസ്റ്റോറന്റായ മുഗള്‍ മഹല്‍ 75 ഇന്ത്യന്‍ വിഭവങ്ങള്‍ 75 അടി നീളമുള്ള മേശയില്‍ ക്രമീകരിച്ചു. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് കുവൈത്ത് ബിസിനസ് സമൂഹത്തെ ക്ഷണിക്കുകയാണ് ഈ പ്രദര്‍ശനം കൊണ്ട് എംബസി ലക്ഷ്യമിടുന്നത്.