സ്വര്‍ണ നിരക്ക് വ്യതിയാനത്തില്‍ നിന്നും പരിരക്ഷ നല്‍കി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

38

·          10% തുക മാത്രം മുന്‍കൂറായി നല്‍കി സ്വര്‍ണ നിരക്ക് നവംബര്‍ 2 വരെ ബ്‌ളോക്ക് ചെയ്യാന്‍ അവസരം

·          വിലയില്‍ എത്ര വ്യതിയാനമുണ്ടായാലും സ്വര്‍ണ നിരക്കില്‍ പരിരക്ഷ ഉറപ്പാക്കാം

·          വാങ്ങുന്ന സമയത്ത് വില വര്‍ധിച്ചാലും ബുക് ചെയ്ത നിരക്ക് മാത്രം നല്‍കി സ്വര്‍ണാഭരണം വാങ്ങാം

·          വാങ്ങുന്ന സമയത്ത് വില കുറഞ്ഞാല്‍, ആ കുറഞ്ഞ നിരക്കില്‍ തന്നെ സ്വര്‍ണാഭരണം വാങ്ങാം

·          മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാം

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറിലൂടെ മികച്ച നിരക്കില്‍ വ്യക്തിഗതാവശ്യത്തിനോ നിക്ഷേപമെന്ന നിലയിലോ സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം ഒരുക്കുന്നു.
ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ക്ക് 10% തുക മുന്‍കൂറായി നല്‍കി നവംബര്‍ 2 വരെ സ്വര്‍ണ നിരക്ക് ബ്‌ളോക്ക് ചെയ്യാനും, അതിലൂടെ ഇക്കാലയളവില്‍ സ്വര്‍ണ വില വര്‍ധിക്കുന്നതില്‍ നിന്ന് സ്വയം പരിരക്ഷ നേടാനും സാധിക്കുന്നു. ഇതനുസരിച്ച്, വാങ്ങുന്ന സമയത്ത് സ്വര്‍ണ നിരക്ക് വര്‍ധിച്ചാലും ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണാഭരണം സ്വന്തമാക്കാം. അതേസമയം, വാങ്ങുന്ന സമയത്ത് ബുക്ക് ചെയ്ത നിരക്കിനെക്കാള്‍ സ്വര്‍ണവില കുറഞ്ഞാല്‍ ആ കുറഞ്ഞ നിരക്കില്‍ തന്നെ സ്വര്‍ണാഭരണം വാങ്ങാനും സാധിക്കും. ഉദാഹരണത്തിന്, 10,000 യുഎഇ ദിര്‍ഹം/10,000 ഖത്തര്‍ റിയാല്‍/ 1,000 ഒമാനി റിയാല്‍/ 1,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ഉപയോക്താവിന് ഈ അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ ലഭിക്കാന്‍ യഥാക്രമം 1,000 യുഎഇദിര്‍ഹം/ 1,000 ഖത്തര്‍ റിയാല്‍/ 100 ഒമാനി റിയാല്‍/100 കുവൈത്ത് ദിനാര്‍ മുന്‍കൂറായി നല്‍കുന്നതിലൂടെ സ്വര്‍ണ വില ബ്‌ളോക്ക് ചെയ്യാന്‍ സാധിക്കും.
ഈ ഓഫര്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളില്‍ 2021 സെപ്തംബര്‍ 15 മുതല്‍ 2021 നവംബര്‍ 2 വരെ ലഭ്യമായിരിക്കും. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇപ്പോള്‍ ഓണ്‍ലൈനായി പേയ്‌മെന്റ് അടയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ മൊബൈല്‍ ആപ്പ,് ആപ്പ് സ്റ്റോര്‍ അല്ലെങ്കില്‍ പ്‌ളേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായി പണമടയ്ക്കാം.
വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുന്നില്‍കണ്ട് ഉപയോക്താക്കള്‍ക്ക് മികച്ച ഗോള്‍ഡ് റേറ്റില്‍ ആഭരണങ്ങള്‍ വാങ്ങാനുള്ള അതുല്യമായ അവസരമാണിതെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഈ പ്രത്യേക ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് സ്വര്‍ണ വിലയെകുറിച്ച് ആശങ്കപ്പെടാതെ തന്നെ വരാനിരിക്കുന്ന ഉത്സവ സീസണ് മുന്നോടിയായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നിന്നും അവരുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. മൊത്തം തുകയുടെ 50 ശതമാനം മുന്‍കൂറായി നല്‍കി 90 ദിവസത്തേക്കും, 100 ശതമാനം തുക മൂന്‍കൂറായി നല്‍കി 180 ദിവസത്തേക്കും സ്വര്‍ണ നിരക്കില്‍ പരിരക്ഷ നേടാന്‍ കഴിയുന്ന വിപുലമായ ഓപ്ഷനുകളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും വര്‍ഷം മുഴുവനും ലഭ്യമാകുമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
ഒരു അലങ്കാരമെന്നതിനപ്പുറം സ്വര്‍ണാഭരണങ്ങള്‍ എന്നും വിശ്വസനീയമായ ഒരു നിക്ഷേപമാണ് എന്നതു തന്നെയാണ് ആളുകളെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് പ്രചോദിപ്പിക്കുന്ന സുപ്രധാന കാരണം. ഈ പ്രയാസകരമായ സമയത്തും മൂല്യം വലിയ തോതില്‍ നഷ്ടപ്പെടാതെ തന്നെ സ്വര്‍ണം പണമാക്കി മാറ്റാനാകുന്നുവെന്നതും അതിന്റെ വിശ്വാസ്യത കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു.