‘ഒരു വട്ടം കൂടി സിഎച്ച്’ ഏഴാമത്തെ അനുസ്മരണ ഗാനം എം.കെ മുനീര്‍ എംഎല്‍എ പുറത്തിറക്കി

62
പ്രവാസി എഴുത്തുകാരനും ഗാന രചയിതാവുമായ നജീബ് തച്ചംപൊയില്‍ എഴുതിയ 'ഒരു വട്ടം കൂടി സിഎച്ച്' ഏഴാമത്തെ അനുസ്മരണ ഗാനം എം.കെ മുനീര്‍ എംഎല്‍എ പുറത്തിറക്കുന്നു

കോഴിക്കോട്: കേരള മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണ ഉണര്‍ത്തി ഒരു വട്ടം കൂടി സി.എച്ച് ആല്‍ബത്തിന്റെ ഏഴാം ഭാഗം ഡോ. എം.കെ മുനീര്‍ എം.എല്‍.എ പുറത്തിറക്കി.
കഴിഞ്ഞ ആറു വര്‍ഷമായി ദുബൈ കെഎംസിസി സര്‍ഗധാര ഇറക്കിയ ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ച പ്രവാസി എഴുത്തുകാരനും രചയിതാവുമായ നജീബ് തച്ചംപൊയിലാണ് ഇത്തവണയും വരികള്‍ കോര്‍ത്തിണക്കിയത്.
പ്രകാശന ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍, മുസ്‌ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.നസീഫ്, താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീര്‍ അലി, എംഎസ്എഫ് ജനറല്‍ സെക്രട്ടറി തസ്‌ലീം ഒ.പി, ഗ്രീന്‍ ആര്‍മി ട്രഷറര്‍ വി.കെ അബ്ദുല്‍ റഷീദ്, ഗാനം ആലപിച്ച സെയ്ദ് അക്ഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ന്യൂനപക്ഷ സംഘടിത ശക്തിക്ക് ദിശബോധം നല്‍കി രാഷ്ട്രീയ ഭൂമികയില്‍ അദ്ഭുതം സൃഷ്ടിച്ച സി.എച്ചിന്റെ ഓര്‍മകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഗാന സമാഹാരങ്ങള്‍ ഒരുക്കിയ ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറര്‍ നജീബ് തച്ചംപൊയിലിനും സര്‍ഗധാര അണിയറ പ്രവര്‍ത്തകര്‍ക്കും ഡോ.എം.കെ മുനീര്‍ ആശംസകള്‍ നേരുകയും ചടങ്ങില്‍ നന്ദി അറിയിക്കുകയും ചെയ്തു.