വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി: കണ്‍മറഞ്ഞത് ആദര്‍ശ ശുദ്ധിയുടെ ആള്‍രൂപം

140
വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഷാര്‍ജയില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

വേദനയോടെ പ്രവാസ ലോകവും

ഷാര്‍ജ: മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തിലൂടെ കണ്‍മറഞ്ഞത് ആദര്‍ശ ശുദ്ധിയുടെ ആള്‍രൂപത്തെയെന്ന് പ്രവാസ സമൂഹവും വിലയിരുത്തുന്നു. യുഎഇ അടക്കം പല ഗള്‍ഫ് രാജ്യങ്ങളിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള മൗലവി സാഹിബ്, ഏറെ ആദരവും സ്‌നേഹവും പിടിച്ചു പറ്റിയിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബില്‍ നിന്നും സിഎച്ചില്‍ നിന്നുമെല്ലാം ആവേശമുള്‍ക്കൊണ്ട് ജീവിതമുടനീളം മൂല്യങ്ങള്‍ സൂക്ഷിച്ച ഉജ്വല വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ കനത്ത നഷ്ടമാണെന്നും പ്രവാസ ലോകം അഭിപ്രായപ്പെടുന്നു.