നാസര്‍ കല്ലൂരാവിയുടെ ‘നല്ലവരാണ് നമ്മുടെ മക്കള്‍’ പുസ്തക പ്രകാശനം അഷ്‌റഫ് താമരശ്ശേരി നിര്‍വഹിച്ചു

21
നാസര്‍ കല്ലൂരാവി രചിച്ച 'നല്ലവരാണ് നമ്മുടെ മക്കള്‍' പുസ്തകത്തിന്റെ യഎഇ തല പ്രകാശനം പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരി ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന് നല്‍കി നിര്‍വഹിച്ചപ്പോള്‍

ഷാര്‍ജ: നാസര്‍ കല്ലൂരാവി രചിച്ച ‘നല്ലവരാണ് നമ്മുടെ മക്കള്‍’ പുസ്തകത്തിന്റെ യഎഇ തല പ്രകാശനം പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരി ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന് നല്‍കി നിര്‍വഹിച്ചു.
മക്കളുടെ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും നിര്‍ണായകമായേക്കാവുന്ന ചെറു ടിപ്‌സ് ലളിത ഭാഷയില്‍ പരിചയപ്പെടുത്തുന്ന മികച്ച കൃതിയാണ് ‘നല്ലവരാണ് നമ്മുടെ മക്കള്‍’. സ്‌കൂള്‍ അധ്യാപകനും പ്രഭാഷകനുമായ നാസര്‍ കല്ലൂരാവി കോവിഡ്19 കാലത്ത് മറ്റു മൂന്ന് പുസ്തകങ്ങള്‍ കൂടി രചിക്കുകയുണ്ടായി.
കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിയായ നാസര്‍ നിരവധി വേദികളില്‍ കൗണ്‍സലിംഗ് ക്‌ളാസുകള്‍ നയിച്ചിട്ടുണ്ട്. അജ്മാന്‍ ഹല ഇന്‍ ഹോട്ടലില്‍ നടന്ന പ്രകാശന ചടങ്ങില്‍ സല്‍സബീല്‍ ഗ്രൂപ് എംഡി സകരിയ്യ കണ്ണൂര്‍, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ ജന. സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ജാസിം അബ്ദുല്‍ റഹ്മാന്‍ കല്ലൂരാവി, ഫിന്‍സര്‍ മുഹമ്മദ് ഫറോക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.