നിസാര്‍ തളങ്കരക്കും കബീര്‍ ചാന്നാങ്കരക്കും സ്വീകരണം നല്‍കി

93
യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കരക്ക് ഷാര്‍ജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അബ്ദുല്ല മല്ലച്ചേരിയും ഹസന്‍ സഹീദും ചേര്‍ന്ന് സമ്മാനിക്കുന്നു
തിരുവനന്തപുരം ജില്ലാ ഗ്‌ളോബല്‍ കെഎംസിസി പ്രസിഡന്റ് കബീര്‍ ചാന്നാങ്കരക്കുള്ള ഉപഹാരം നിസാര്‍ തളങ്കരയും ഹാഷിം നൂഞ്ഞേരിയും ചേര്‍ന്ന് സമ്മാനിക്കുന്നു

ഷാര്‍ജ: യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, തിരുവനന്തപുരം ജില്ലാ ഗ്‌ളോബല്‍ കെഎംസിസി പ്രസിഡണ്ട് കബീര്‍ ചാന്നാങ്കര എന്നിവര്‍ക്ക് ഷാര്‍ജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഷാര്‍ജ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്ല ചേലേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റിസ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ഷാര്‍ജ കെഎംസിസി ആക്ടിംഗ് ജന.സെക്രട്ടറി മുജീബ് തൃക്കണാപുരം, സെക്രട്ടറി ബഷീര്‍ ഇരിക്കൂര്‍, ഹാഷിം നൂഞ്ഞേരി, ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ ഹസന്‍ സഹീദ്, അയ്യൂബ് ഖാന്‍ (എംഡി, യൂണിവേഴ്‌സല്‍ ഇസ്‌ലാമിക് മീറ്റ്), ടി.വി നസീര്‍, ഗഫൂര്‍ ബേക്കല്‍, ഫസല്‍ തലശ്ശേരി, അഷ്‌റഫ് പരതക്കാട്, ടി.ഹാഷിം, അന്‍വര്‍ സാദത്ത്, റഷീദ് നാട്ടിക, ഷാജഹാന്‍ കല്ലറ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നിസാര്‍ തളങ്കര, കബീര്‍ ചാന്നാങ്കര മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ സിദ്ദീഖ് അല്‍ ഖാസിമി നന്ദി പറഞ്ഞു.
ജന.സെക്രട്ടറി അര്‍ഷദ് അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു.