സഊദി കെഎംസിസി സുരക്ഷാ പദ്ധതി: ചേറ്റുവ സ്വദേശിയുടെ കുടുംബത്തിന് സഹായം നല്‍കി

26
സഊദി കെഎംസിസിയുടെ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച ചേറ്റുവ സ്വദേശിയുടെ കുടുംബത്തിന് 6 ലക്ഷം രൂപയുടെ സഹായ വിതരണോദ്ഘാടനം അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി നിര്‍വഹിക്കുന്നു

ചേറ്റുവ: ജാതി-മത ചിന്തകള്‍ക്കതീതമായി ‘മാനവികതയുടെ കാരുണ്യ സ്പര്‍ശം’ എന്ന സന്ദേശവുമായി സഊദി കെഎംസിസി സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച ചേറ്റുവ സ്വദേശിയുടെ കുടുംബത്തിന് 6 ലക്ഷം രൂപയുടെ സഹായ വിതരണോദ്ഘാടനം ചേറ്റുവ ഓഡിറ്റോറിയത്തില്‍ നടന്നു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗുരുവായൂര്‍ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.പി അബ്ദുല്ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ദമ്മാം കെഎംസിസി ജന.സെക്രട്ടറി ഷഫീര്‍ അച്ചു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ആര്‍.എം സിദ്ദീഖ് 6 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ഗുരുവായൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സുബൈര്‍ വലിയകത്ത്, രണ്ടാം വാര്‍ഡ് മെംബര്‍ സമയ്യ സിദ്ദീഖ്, കെഎംസിസി നേതാക്കളായ പി.ടി അക്ബര്‍, ബി.എം.ടി റൗഫ്, തോട്ടുങ്ങല്‍ ഗഫൂര്‍, എന്‍.എച്ച് ഷാഹുല്‍ ഹമീദ്, ഇസ്മായില്‍ ആശംസ നേര്‍ന്നു. പരിപാടിയുടെ ഓണ്‍ലൈന്‍ കോഓര്‍ഡിനേഷന്‍ റിയാദ് കെഎംസിസി മുന്‍ പ്രസിഡന്റ് ബഷീര്‍ ചേറ്റുവ നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി.എം മുഹമ്മദ് റാഫി സ്വാഗതവും അബ്ദുല്‍ കരീം ചേറ്റുവ നന്ദിയും പറഞ്ഞു.