സ്‌നാകോസ് ഓണം 2021 ആഘോഷിച്ചു

32
സ്‌നാകോസ് ഓണം 2021 പ്രസിഡന്റ് ടൈറ്റസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: വര്‍ക്കല ശിവഗിരി ശ്രീ നാരായണ കോളജ് അലുംനി കൂട്ടായ്മയായ സ്‌നാകോസ് കുടുംബങ്ങള്‍ക്കൊപ്പം കര്‍ശനമായ കോവിഡ്19 പ്രൊട്ടോകോള്‍ നിയന്ത്രണങ്ങളോടെ ഓണം 2021 ആഘോഷിച്ചു. കൂട്ടായ്മയിലെ കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണം 2021 പരിപാടി പ്രസിഡന്റ് ടൈറ്റസ് ജോസഫ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി അഡ്വ. നജീദ്, ജന.സെക്രെട്ടറി അരീഷ് സുകുമാരന്‍, ട്രഷറര്‍ ഷിബു മുഹമ്മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയലക്ഷ്മി, ഷാബു സുല്‍ത്താന്‍, ഷിബു സലാഹുദ്ദീന്‍, മനു, ദിനേശ്, മാര്‍ഷല്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.