
നാദാപുരം: പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാനും അവസരങ്ങള്‍ കണ്ടെത്തി മുന്നേറാനും കഴിയുന്ന വിധത്തില്‍ വിദ്യാഭ്യാസത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ സാമൂഹിക പുരോഗതി കൈവരിക്കാനാകുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘എജ്യു ടച്ച്’വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം നാദാപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വര്‍ഷം കഴിയുംതോറും വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുതിയ കോഴ്സുകളും സ്ഥാപനങ്ങളും സൃഷ്ടിക്കപ്പെടുന്നു. വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ ഉടലെടുക്കുന്നു. ഇതെല്ലാം മനസ്സിലാക്കി കോഴ്സുകള്‍ തെരഞ്ഞെടുക്കാനും പഠനത്തില്‍ മികവ് പുലര്‍ത്താനും കഴിഞ്ഞാല്‍ മാത്രമേ വരും കാലങ്ങളില്‍ ഏതൊരു സമൂഹത്തിനും അന്തസ്സാര്‍ന്ന നിലനില്‍പ്പ് സാധ്യമാവുകയുള്ളൂവെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ദീര്‍ഘ വീക്ഷണപരവും കാലികമായ മാറ്റങ്ങളോട് സംവദിക്കുന്നതുമാണെന്നതിന്റെ ഉദാഹരണമാണ് എജ്യു ടച്ച് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എജ്യു ടച്ചിന്റെ ബ്രോഷര്‍ പ്രകാശനം ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലിന് നല്കി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കെഎംസിസി ജില്ലാ സെക്രട്ടറി മുഹമ്മദ് പുറമേരി സ്വാഗതവും വൈസ് പ്രസിഡണ്ട് തെക്കയില്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.
സൂപ്പി നരിക്കാട്ടേരി, എന്‍.കെ മൂസ്സ മാസ്റ്റര്‍, ബംഗ്ളത്ത് മുഹമ്മദ്, ഇസ്മായില്‍ ചെരുപ്പേരി, വലിയാണ്ടി ഹമീദ്, എം.കെ അഷ്റഫ്, ബപ്പന് കുട്ടി നടുവണ്ണൂര്‍, നസീര്‍ വളയം, ബഷീര്‍ കോരമ്പത്ത്, തുണ്ടിയില്‍ യൂസഫ്, കെ.പി അബ്ദുല്‍ വഹാബ്, മൂസ്സ മുഹ്സിന്, ജംഷിദ് പൂനൂര്, എന്‍.കെ ഷമീര്‍, മുഹമ്മദ് പേരോട്, കെ.കെ നവാസ്, ബഷീര്‍ വാണിമേല്‍, ബഷീര്‍ പേരോട്, കെ.എം സമീര്‍ സംബന്ധിച്ചു.
എസ്എസ്എല്‍സി, പ്ളസ് 2, വിഎച്ച്എസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കെഎംസിസിയുടെ മെമെന്റോ മുനവ്വറലി തങ്ങള്‍ സമ്മാനിച്ചു.
എജ്യു ടച്ചിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം ഏര്‍പ്പെടുത്തും. ഗൈഡന്‍സ് ക്ളാസുകള്‍ ഒരുക്കും. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നും കെഎംസിസി ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല, ജന.സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറര്‍ നജീബ് തച്ചംപൊയില്‍, എജ്യു ടച്ച് കോ ഓര്‍ഡിനേറ്റര്‍ കെ.അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.