സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി

13
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ യാബ് ലീഗല്‍ ഗ്രൂപ്പിന്റെ ഷാര്‍ജയിലെ ആസ്ഥാനത്ത് സലാം പാപ്പിനിശ്ശേരി സ്വീകരിക്കുന്നു

ഷാര്‍ജ: കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പ്രമുഖ നിയമ സ്ഥാപനമായ യാബ് ലീഗല്‍ ഗ്രൂപ്പിന്റെ ഷാര്‍ജയിലെ ആസ്ഥാനത്ത് വന്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി, ആദില്‍ അബ്ദുല്‍ സലാം, ഹബീബ് മുല്ലാളി, ജംഷീര്‍ വടഗിരിയില്‍, മുന്‍ദിര്‍ കല്‍പകഞ്ചേരി, അഡ്വ. ശങ്കര്‍ നാരായണന്‍, അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി എന്നിവര്‍ സന്നിഹിതരായിരുന്നു.
സലാം പാപ്പിനിശ്ശേരിക്കൊപ്പം യാബ് ലീഗല്‍ ടീമിഅെഭിഭാഷകരും മറ്റു സ്റ്റാഫംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തിയാണ് അദ്ദേഹം പിരിഞ്ഞത്. മുനവ്വറലി തങ്ങളുടെ സന്ദര്‍ശനം വലിയൊരു ഭാഗ്യമായാണ് താന്‍ കാണുന്നതെന്നും കൊടപ്പനക്കല്‍ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.
സ്വീകരണ ചടങ്ങില്‍ യാബ് ലീഗല്‍ ഗ്രൂപ് സ്റ്റാഫംഗം വരച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഫോട്ടോ ഫ്രെയിമിംഗ് സലാം പാപ്പിനിശ്ശേരി മുനവ്വറലി തങ്ങള്‍ക്ക് കൈമാറി.