കസ്റ്റമൈസ്ഡ് IV ഇന്‍ഫ്യൂഷന്‍ തെറാപ്പിയുമായി തുംബേ ഹോസ്പിറ്റല്‍ അജ്മാന്‍

9
യുഎഇ ബോഡി ബില്‍ഡിംഗ് ആന്റ് ഫിസിക്‌സ് മുന്‍ ബോര്‍ഡ് മെംബര്‍ മുഹമ്മദ് അല്‍ അലിയും തുംബേ ഹോസ്പിറ്റല്‍ അജ്മാന്‍ സിഒഒ ഡോ. മുഹമ്മദ് ഫൈസല്‍ പര്‍വേസും ചേര്‍ന്ന് വെല്‍നസ് സെന്റര്‍ സമാരംഭം നിര്‍വഹിച്ചപ്പോള്‍

‘വെല്‍നസ് സെന്ററും മള്‍ട്ടി വിറ്റാമിന്‍സ് ലോഞ്ചും’ ആരംഭിച്ചു

·      പ്രതിരോധശേഷി കൂട്ടാനും അണുബാധ തടയാനും കോവിഡ് വീണ്ടെടുക്കലില്‍ സഹായിക്കാനും മള്‍ട്ടി വിറ്റാമിനുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു

·       പ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, അകാല വാര്‍ധക്യം തടയല്‍, കരള്‍ ശുദ്ധീകരണം, സമ്മര്‍ദം കുറയ്ക്കല്‍, മുടി വളര്‍ച്ച, ചര്‍മത്തിന് ഓജസ് നല്‍കല്‍ എന്നിവക്ക് IV ഇന്‍ഫ്യൂഷന്‍ തെറാപ്പി ഗുണകരം

·       ഓറല്‍ മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ 10-30% വിറ്റാമിന്‍ മാത്രമാണ് ആഗിരണം ചെയ്യുന്നത്.  IV   തെറാപ്പിയുടെ ആഗിരണ നിരക്ക് 100%

അജ്മാന്‍: വൈദ്യശാസ്ത്ര മേഖലയില്‍ പുതുമകളുമായി ‘വെല്‍നസ് സെന്റര്‍ ആന്‍ഡ് മള്‍ട്ടിവിറ്റാമിന്‍സ് ലോഞ്ച്’ ആരംഭിച്ചു കൊണ്ട് തുംബേ ഹോസ്പിറ്റല്‍ അജ്മാന്‍ വീണ്ടുമൊരു വിപ്‌ളവകരമായ ആശയവുമായി രംഗത്ത്. കസ്റ്റമൈസ്ഡ്  IV   ഇന്‍ഷ്യൂഷന്‍ തെറാപ്പി, കോസ്‌മെറ്റോളജി സര്‍വീസസ്, ന്യൂട്രീഷന്‍ കൗണ്‍സലിംഗ്, ഫിസിയോതെറാപ്പി തുടങ്ങിയവയാണ് സേവന സൗകര്യങ്ങള്‍.
ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങള്‍ സവിശേഷമായാണ്  IV   ഇന്‍ഷ്യൂഷന്‍ തെറാപ്പിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാനസിക സമ്മര്‍ദം, മുടികൊഴിച്ചില്‍ എന്നിവ കുറയ്ക്കാനും; ദേഹം വിഷമുക്തമാക്കാനും, ചര്‍മത്തിന് ഓജസ് പകരാനും, പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനുമടക്കം ഒട്ടേറെ പ്രയോജനങ്ങള്‍ ഇതുകൊണ്ട് സാധിക്കുന്നു.
വായിലൂടെ നേരിട്ട് മരുന്ന് കഴിക്കുന്നതിനെക്കാള്‍ കൂടുതായി ഫലപ്രദമാണ്  IV   ഇന്‍ഷ്യൂഷന്‍ തെറാപ്പിയിലൂടെയുള്ള രീതി. ഗുളിക കഴിക്കുമ്പോള്‍ അതിലെ വിറ്റാമിന്റെ 10 മുതല്‍ 30 ശതമാനം വരെ മാത്രമേ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. എന്നാല്‍,  IV   തെറാപ്പിയില്‍ 100 ശതമാനവും ആഗിരണം ചെയ്യുന്നു. ഇന്നത്തെ കാലയളവില്‍ ആര്‍ക്കെങ്കിലും കോവിഡ്19 ബാധിച്ചിട്ടുണ്ടെകില്‍ അതിന്റെ സാധ്യത കുറയ്ക്കാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും അങ്ങേയറ്റം പ്രാധാന്യമുള്ള കാര്യമാണിത്. വെല്‍നസ് സെന്ററിലും മള്‍ട്ടിവിറ്റാമിന്‍സ് ലോഞ്ചിലും  IV   ഡ്രിപ്പുകള്‍ ഓരോ രോഗിയുടെയും ആവശ്യാനുസരണം സൗകര്യപ്രദമാക്കി മികച്ച ആരോഗ്യം ഉറപ്പാക്കുന്നു.
മള്‍ട്ടി ഡിസിപ്‌ളിനറി മെഡിക്കല്‍ ടീമില്‍ ഇന്റേണല്‍ മെഡിസിനും; ജനറല്‍ പ്രാക്റ്റീഷനറര്‍മാര്‍, ഡയറ്റീഷ്യന്മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, കോസ്‌മെറ്റോളജിസ്റ്റുകള്‍, കോസ്‌മെറ്റിക് സര്‍ജന്മാര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. റിസര്‍വ്ഡ് പാര്‍ക്കിംഗ് സൗകര്യവും രോഗിയുടെ യാത്ര സുഗമവും തടസ്സരഹിതവുമായിരിക്കാന്‍ പ്രയോജനപ്പെടുന്ന ഫാസ്റ്റ് ട്രാക്കും ഉള്‍പ്പെടെയുള്ള വ്യക്തിഗത പരിചരണവും ലോഞ്ചില്‍ അടങ്ങിയിരിക്കുന്നു.
യുഎഇ നിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം പ്രദാനം ചെയ്യുകയെന്നതാണ് തന്റെ വീക്ഷണമെന്ന് അഭിപ്രായപ്പെട്ട തുംബേ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, ”വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാന്‍ സഹായിക്കുകയാണ് വെല്‍നസ് സെന്ററിന്റെ പിറകിലുള്ള ലക്ഷ്യ”മെന്നും വിശദീകരിച്ചു. ഇതു കൂടാതെ, കോവിഡ് 19 പ്രതിരോധ ശേഷിയുടെ പ്രാധാന്യം എടുത്തു കാണിക്കുകയും അതില്‍ നിന്നുള്ള വീണ്ടെടുക്കലില്‍ മള്‍ട്ടിവിറ്റാമിനുകളുടെ പങ്ക് ഊന്നിപ്പറയുകയും ചെയ്തു അദ്ദേഹം.
ഡബ്‌ള്യുഎച്ച്ഒ പറയുന്നതനുസരിച്ച്, ഒരു വ്യക്തിയുടെ ആരോഗ്യമെന്നത് കേവലമായി രോഗമില്ലാത്ത അവസ്ഥയല്ല. ആരോഗ്യമെന്നത് ശാരീരികവും മാനസികവും സാമൂഹിക ക്ഷേമപരവുമാണ്.
ചികില്‍സാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം, ഏറ്റവും മികച്ചത് രോഗികള്‍ക്ക് നല്‍കിയുള്ള പ്രതിരോധ സമീപനമാണ് തുംബേ ഹോസ്പിറ്റലിന്റേതെന്ന് ഉറച്ചു വിശ്വസിക്കുന്നു. പ്രതിരോധം ഉത്തേജിപ്പിക്കാനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ചില വിറ്റാമിനുകള്‍ക്ക് സാധിക്കും.
സപ്‌ളിമെന്റുകള്‍ കൊണ്ട് രോഗം ഭേദമാക്കാനാവില്ല. എന്നാല്‍, അവ മുഖേന അണുബാധകളെ അകറ്റി പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വൈദ്യശാസ്ത്രപരമായി യോഗ്യരല്ലാത്തവരൊഴികെ,  IV   തെറാപ്പി എല്ലാവര്‍ക്കും ഗുണകരമാണ്. പോഷകങ്ങള്‍ നാഡിയിലൂടെ നല്‍കുമ്പോള്‍ ശരീരം 100 ശതമാനവും ആഗിരണം ചെയ്യുന്നു. ശരീരത്തെ വളരെ പെട്ടെന്ന് ജലാംശമുള്ളതാക്കി ഊര്‍ജ നിലകള്‍ ഉയര്‍ത്തി മികച്ച ഫലം നല്‍കുകയും ചെയ്യുന്നു.
”മള്‍ട്ടി വിറ്റാമിന്‍സ് ലോഞ്ചിലെ  IV   തെറാപ്പി ഡോക്ടറുടെ കുറിപ്പും ശിപാര്‍ശയുമനുസരിച്ച് ഇഷ്ടാനുസരണമുള്ളതാണ്. കഢ തെറാപ്പി ഡ്രിപ്പുകള്‍ പ്രതിരോധം കൂട്ടാനും അകാല വാര്‍ധക്യം തടയാനും കരള്‍ (വിഷമുക്തമാക്കല്‍) ശുദ്ധീകരിക്കാനും ഊര്‍ജ ഉത്തേജനത്തിനും മാനസിക സമമര്‍ദവും മുടി കൊഴിച്ചിലും കുറയ്ക്കാനും ഉപയോഗിക്കുന്നു.  IV   തെറാപ്പി രോഗിയുടെ മെഡിക്കല്‍ പശ്ചാത്തലം പരിഗണിച്ച് ഡോക്ടറെ കണ്ട് ക്‌ളിനിക്കല്‍-ലാബ് പരിശോധനകള്‍ നടത്തി ഇഷ്ടാനുസൃതം തയാറാക്കുന്നതാണ്” -തുംബേ ഹോസ്പിറ്റല്‍ അജ്മാന്‍ സിഒഒ ഡോ. മുഹമ്മദ് ഫൈസല്‍ പര്‍വേസ് പറഞ്ഞു.
വ്യക്തി സ്വീകരിക്കുന്ന ചികിത്സാ രീതിയും ഉപയോഗിക്കുന്ന കഢ തെറാപ്പിയുടെ ഇനവുമനുസരിച്ച് ഫലങ്ങള്‍ വ്യത്യാസപ്പെടുന്നു.
പ്രതിവാരമുള്ള ഒരു സെഷനോടൊപ്പം തുംബേ ഹോസ്പിറ്റല്‍ ആകെ ആറു കോഴ്‌സ് സെഷനുകളാണ് നിര്‍ദേശിക്കുന്നത്. നല്ല പരിശീലനം സിദ്ധിച്ച, രജിസ്‌റ്റേര്‍ഡ് നഴ്‌സാണ് ‘മിനിമലി ഇന്‍വേസിവ്’ ആയ പരിചരണം നല്‍കുക.  IV   ട്യൂബ് നഴ്‌സ് രോഗിയുടെ ഞരമ്പുമായി ബന്ധിപ്പിക്കും. 30-90 മിനിറ്റുകള്‍ക്കകം പ്രക്രിയ പൂര്‍ത്തിയാകും.
വെല്‍നസ് സെന്റര്‍ കോസ്‌മെറ്റോളജി ആവശ്യകതകള്‍ നിറവേറ്റുന്നു. കൂടാതെ, ബോട്ടോക്‌സ്, ഫില്ലേഴ്‌സ്, അകാല വാര്‍ധക്യ-മുടി കൊഴിച്ചില്‍ ചികിത്സകള്‍, പിആര്‍പി, ഡെര്‍മ റോളര്‍, സ്‌കിന്‍ എന്‍ഹാന്‍സ്‌മെന്റ് എന്നിവയടക്കമുള്ള നിരവധി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.