പാറപ്പുറത്ത് ബാവ ഹാജിക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ

128

ദുബൈ: മിഡില്‍ ഈസ്റ്റിലെ പഴം-പച്ചക്കറി വ്യാപാരത്തിലെ ഏറ്റവും വലിയ ശൃംഖലകളിലൊന്നായ എഎകെ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ മലപ്പുറം തിരൂര്‍ സ്വദേശി പാറപ്പുറത്ത് ബാവ ഹാജിക്ക് യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇതോടൊപ്പം, ബാവ ഹാജിയുടെ ഭാര്യ, എഎകെ ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദലി തയ്യില്‍, ഡയറക്ടര്‍ ശരീഫ് എന്നിവര്‍ക്കും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചു. എഎകെ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ എ.എ.കെ മുസ്തഫക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.