വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ യുഎഇ കെഎംസിസി അനുശോചിച്ചു

151

ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി അനുശോചിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിക്കൊപ്പം ഉറച്ചു നിന്ന പ്രതിജ്ഞാബദ്ധതയുള്ള കര്‍മയോഗിയാണ് വിട പറഞ്ഞിരിക്കുന്നത്. അദ്ദേഹതിന്റെ വിയോഗത്തിലൂടെ കണ്ണൂര്‍ ജില്ലയിലെ മത-രാഷ്ട്രീയ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ ഈടുറ്റ കണ്ണിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഏത് നീറുന്ന പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരകനായിരുന്നു മൗലവി സാഹിബെന്നും അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, വര്‍ക്കിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.