യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷം: 50 ഇന പരിപാടികളുമായി ദുബൈ കെഎംസിസി

114

ദുബൈ: യുഎഇയുടെ 50ാം ദേശീയ ദിനാഘോഷ ഭാഗമായി 50 ഇന പരിപാടികളുമായി വിപുലമായ ആഘോഷം സംഘടിപ്പിക്കാന്‍ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കലാ-സാഹിത്യ- കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, അന്താരാഷ്ട്ര സെമിനാര്‍, രക്തസാക്ഷി ദിനാചരണം, വനിതകള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ത പരിപാടികള്‍, രക്ത ദാന കാമ്പയിന്‍, പൊതുസമ്മേളനം എന്നിവയാണ് ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാസം നീളുന്ന ആഘോഷ പരിപാടികള്‍ ദുബൈയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഒരുക്കുക. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇസ്മായില്‍ പി.കെ, വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, ഹനീഫ് ചെര്‍ക്കള, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു, ഹസന്‍ ചാലില്‍, പി.എ ഫാറൂഖ്, മജീദ് മടക്കിമല, കെ.പി.എ സലാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്ടിംഗ് സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി സ്വാഗതവും സെക്രട്ടറി സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.