15,000 പേര്‍ പങ്കെടുത്ത യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ ഉത്സവത്തിന് സമാപനം

23
തുംബേ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബേ മൊയ്തീന്‍ സമ്മാനം നല്‍കുന്നു

തുംബെ ഹെല്‍ത്ത് കെയര്‍ സമ്മര്‍ ഫെസ്റ്റിവല്‍: 9 മത്സരങ്ങളിലെ 27 വിജയികളെ പ്രഖ്യാപിച്ചു

വിജയികള്‍ക്ക് ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍, കാഷ് പ്രൈസുകള്‍. പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും നല്‍കി

മഹ്‌നൂര്‍ മാലിക്കിന് 5,000 ദിര്‍ഹമിന്റെ ബംപര്‍ കാഷ് പ്രൈസ്

ദുബൈ: എട്ടാഴ്ച നീണ്ട ഓണ്‍ലൈന്‍ മത്സരങ്ങള്‍, ഇവന്റുകള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവയുടെ ആവേശകരമായ യാത്രക്ക് ശേഷം, വിജയികളെയും പങ്കെടുക്കുന്നവരെയും വന്‍ സമ്മാനങ്ങള്‍ നല്‍കി ഒരുപോലെ ആദരിച്ച് തുംബേ ഹെല്‍ത്ത് കെയര്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപിച്ചു. അജ്മാന്‍ തുംബേ മെഡിസിറ്റിയില്‍ നടന്ന സമ്മാന ചടങ്ങില്‍ കാഷ് പ്രൈസുകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഐപാഡുകള്‍, മറ്റനവധി സമ്മാനങ്ങള്‍ വിജയികള്‍ സ്വന്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15,000ത്തിലധികം പേരാണ് മല്‍സരങ്ങളില്‍ സംബന്ധിച്ചത്. വിഷമകരമായിരുന്നു മല്‍സരങ്ങളെങ്കിലും, തങ്ങള്‍ക്കാകുന്ന വിധത്തില്‍ ഓരോ മല്‍സരാര്‍ത്ഥിയും ആവേശപൂര്‍വമാണ് പങ്കെടുത്തത്. 5,000 ദിര്‍ഹമിന്റെ ബംപര്‍ സമ്മാനത്തിന് അര്‍ഹനായത് മഹ്‌നൂര്‍ മാലിക് ആയിരുന്നു.
ഹെല്‍ത്ത് കെയര്‍ ഫെസ്റ്റിവല്‍ യുഎഇ നിവാസികളെ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി പങ്കാളികളെയും ജാഗരൂകമായും വാശിയോടെയും മല്‍സരങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തിയെന്നത് ശ്രദ്ധേയമായിരുന്നു. കിഡ്‌സ് ടാലന്റ് ഷോ, ബേബി ഷോ, പെയിന്‍ അസ്സസ്‌മെന്റ് പ്രോഗ്രാം, മികച്ച പുഞ്ചിരി, ഡെന്റല്‍ ശുചിത്വ ചാമ്പ്യന്‍, സമ്മര്‍ വാക്കിംഗ് ചാലഞ്ച്, ശരീരഭാരം കുറയ്ക്കല്‍ മത്സരം, സൂപ്പര്‍ മോം മത്സരം എന്നീ പേരുകളില്‍ 9 ആക്ഷന്‍ പാക്ക്ഡ് മത്സരങ്ങളാണുണ്ടായിരുന്നത്. ‘വേനല്‍ക്കാലത്തെ പൊതുവായ നേത്ര പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തിലെ വെബിനാറില്‍ നിന്നുള്ള ജേതാക്കള്‍ ഉള്‍പ്പെടെ ഓരോ മത്സരത്തിലും മൂന്ന് വിജയികള്‍ ഉണ്ടായിരുന്നു. അവര്‍ അത്യുല്‍സാഹത്തോടെയാണ് സമ്മാനങ്ങള്‍ സ്വീകരിച്ചത്.
കൂടാതെ, പങ്കാളികള്‍ക്ക് സൗജന്യമായി കണ്ണ് പരിശോധന, ഡെന്റല്‍ കണ്‍സള്‍ട്ടേഷന്‍, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവയും; ആരോഗ്യ പരിശോധനക്കുള്ള ‘ബോഡി ആന്റ് സോള്‍ പാസു’ം ലഭ്യമാക്കി.

തുംബേ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബേ മൊയ്തീനൊപ്പം എല്ലാ ബിസിനസ് യൂണിറ്റുകളിലെയും സിഒഒമാര്‍ സമ്മാന വിതരണ ചടങ്ങില്‍

തുംബേ ഗ്രൂപ് സ്ഥാപകന്‍ ഡോ. തുംബേ മൊയ്തീന്‍ മല്‍സര ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ”ആരോഗ്യ സംരക്ഷണത്തിന് മത്സര മികവ് പകര്‍ന്ന് അവര്‍ക്ക് പരസ്പരം ഇടപഴകാനുള്ള അവസരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമായിരുന്നു. മല്‍സരാര്‍ത്ഥികളില്‍ പലരും അവരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒരുപടി മുന്നിലെത്തി. ഇക്കാര്യത്തില്‍ മാതൃകയാകാനാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ ഉത്സവത്തിന് ലോകമെമ്പാടും നിന്നും പങ്കാളിത്തം ലഭിച്ചതിനാല്‍ ആഗോള തലത്തില്‍ ആയിരക്കണക്കിനാളുകളുടെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ സംതൃപ്തരാണ്” -അദ്ദേഹം വ്യക്തമാക്കി.
‘ടച്ചിംഗ് ലൈഫ്, ഹെല്‍ത്ത് ഫോര്‍ ഓള്‍’ എന്ന സന്ദേശത്തില്‍ നടത്തിയ ഫെസ്റ്റിവല്‍ വന്‍ വിജയവും ആരോഗ്യകരമായ ജീവിതശൈലിയോടെയുള്ള തങ്ങളുടെ ബന്ധത്തെ കുറിച്ച് സമൂഹത്തെ പ്രോല്‍സാഹിപ്പിച്ച കാര്യവുമാണ്. ഇതിനു പുറമെ, സമ്മാനങ്ങള്‍ നേടാനുള്ള പ്രോല്‍സാഹനത്തോടൊപ്പം, മാറ്റത്തിന്റെ അംബാസഡര്‍മാരായി സ്വയം കഠിനമായി തങ്ങളെയും തങ്ങള്‍ക്ക് ചുറ്റുമുള്ളവരെയും പ്രചോദിപ്പിക്കാനും സമൂഹത്തിന് ഇത് അവസരം നല്‍കി. ഇതിന്റെ ഫലമായി, ആരോഗ്യവും സന്തുഷ്ടിയുമുള്ളവരാക്കി സമൂഹത്തെ പരിവര്‍ത്തിപ്പിച്ച് മതിപ്പുളവാക്കുന്നതും സമഗ്രവുമായ പരിഷ്‌കരണത്തിലേക്ക് അത് എത്തിച്ചുവെന്നതും പ്രസക്തമാണ്.
2 മാസം നീണ്ടുനിന്ന കാലയളവില്‍ 18 വിദ്യാഭ്യാസ വെബിനാറുകള്‍ നടത്തിയത് വഴി ഇന്ത്യ, പാക്കിസ്താന്‍, അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതടക്കം ആഗോള പങ്കാളിത്തം നേടിയെടുക്കാനും സാധിച്ചു.
വന്‍ പ്രാധാന്യം നേടിയ ‘വര്‍ക് റിലേറ്റഡ് ഓര്‍തോപെഡിക് ഇന്‍ജുറീസ് ആന്റ് മാനേജ്‌മെന്റ്’, കോമണ്‍ ഐ പ്രോബ്‌ളംസ് ഇന്‍ സമ്മര്‍’, ‘കാര്‍ഡിയാക് കെയര്‍ ഹാര്‍ട്ട് ഹെല്‍ത്തി ഡിസിഷന്‍സ് ഇന്‍ സമ്മര്‍’ വെബിനാറുകള്‍ വലിയൊരു വിഭാഗത്തിന്റെ വമ്പിച്ച പങ്കാളിത്തം നേടിയെടുക്കാന്‍ സഹായിച്ചു.

തുംബേ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, തുംബേ ഹോസ്പിറ്റല്‍ അജ്മാന്‍ സിഒഒ ഡോ. മുഹമ്മദ് ഫൈസല്‍ പര്‍വേസ് എന്നിവര്‍ക്കൊപ്പം സമ്മാന ജേതാക്കള്‍