വനിതാ ലീഗ് ദേശീയ ട്രഷറര്‍ ഖദീജ കുറ്റൂര്‍ നിര്യാതയായി

67
ഖദീജ കുറ്റൂര്‍

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ട്രഷററും കേരള വനിതാ വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍പേഴ്‌സണുമായ ഖദീജ കുറ്റൂര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതയായി. യുഎഇ വനിതാ കെഎംസിസി ചെയര്‍പേഴ്‌സണ്‍ വഹീദ ഹാരിസിന്റെ മാതാവാണ്. രണ്ടു തവണ മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബറും തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ഇസ്‌ലാഹി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അവര്‍, മലപ്പുറം ജില്ലാ എംജിഎം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഹമ്മദ് ഹസ്സന്‍ എന്ന എഞ്ചിനീയര്‍ ബാവയാണ് ഭര്‍ത്താവ്. മറ്റു മക്കള്‍: ഡോ. ഗഫൂര്‍ (ദുബൈ), ഫെമിന (അബുദാബി). മരുമക്കള്‍: മുഹമ്മദ് ഹാരിസ് (അബുദാബി ), ഡോ. രഹന (ദുബൈ), നിസാര്‍ (അബുദാബി).