വടകര സിഎച്ച് സെന്റര്‍ പ്രവര്‍ത്തക സംഗമം സെപ്തംബര്‍ അവസാന വാരം

37

ദുബൈ: വടകര സിഎച്ച് സെന്റര്‍ രണ്ടാം വാര്‍ഷിക ഭാഗമായി ഒരു മാസം നീളുന്ന കാമ്പയിന്‍ ഭാഗമായി ദുബൈ ചാപ്റ്റര്‍ വിപുലമായ പ്രവര്‍ത്തക സംഗമം സെപ്തംബര്‍ അവസാന വാരം ദുബൈയില്‍ സംഘടിപ്പിക്കും. വരിസംഖ്യാ കാമ്പയിന്‍, ദുബൈയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഏരിയാ പ്രചാരണ പ്രവര്‍ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ എക്യുപ്‌മെന്റ് ക്രോഡീകരണം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.
പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാസാന്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജന.സെക്രട്ടറി ഒ.കെ ഇബ്രാഹിം പദ്ധതികള്‍ വിശദീകരിച്ചു. അഡ്വ. സാജിദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. എ.പി.എ ഖാദര്‍ ഫൈസി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ടി.എന്‍ അഷ്‌റഫ്, നൗഷാദ് ചള്ളയില്‍, അഷ്‌റഫ് ചമ്പോളി, എം.പി അഷ്‌റഫ് എടച്ചേരി, ഗഫൂര്‍ പാലോളി, സമദ് കാരാളത്ത്, പി.കെ മുഹമ്മദ് സക്കീര്‍ കോട്ടപ്പള്ളി, നാമത്ത് മഹ്മൂദ് ഹാജി ചര്‍ച്ചയില്‍ പങ്കടുത്തു. പ്രവര്‍ത്തക സംഗമത്തോടെയാണ് ദുബൈ ചാപ്റ്റര്‍ കാമ്പയിന്‍ സെപ്തംബര്‍ അവസാന വാരം സമാപിക്കുക.