വെണ്‍മണി സ്വദേശിനി ദുബൈയില്‍ നിര്യാതയായി

108
കുട്ടിയമ്മ ഉമ്മന്‍

ദുബൈ: വെണ്‍മണി വാഴപള്ളേത്ത് ഗ്രേസ് വില്ലയില്‍ പരേതനായ എം.ഒ ഉമ്മന്റെ ഭാര്യ കുട്ടിയമ്മ ഉമ്മന്‍ (78) ദുബൈയില്‍ നിര്യാതയായി. കറ്റാനം തെക്കടത്ത് കുടുംബാംഗമാണ്. എംബാമിങ് ചൊവ്വാഴ്ച വൈകുന്നേരം 3.30ന് ദുബൈ മുഹൈസ്‌ന മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററില്‍ നടക്കും. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3 മണിക്ക് വെണ്‍മണി സെഹിയോന്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടക്കും. മകള്‍: ഷീബാ ജിമ്മി (സീനിയര്‍ കാര്‍ഡിയോ വസ്‌കുലര്‍ ടെക്‌നോളജിസ്റ്റ്, ദുബൈ ഹോസ്പിറ്റല്‍). മരുമകന്‍: വാകത്താനം കടുവാകുഴിയില്‍ ജിമ്മി ജേക്കബ് (പ്രൊഡക്ഷന്‍ മാനേജര്‍, ജിന്‍കോ സ്റ്റീല്‍, ഷാര്‍ജ).