ആവേശമായി ‘ആരവം’

യാബ് ലീഗല്‍ ഗ്രൂപ് ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് 'ആരവം' ആഘോഷ പരിപാടിയില്‍ ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശൈഖ് മാജിദ് റാഷിദ് അല്‍ മുഅല്ല സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍. യാബ് ലീഗല്‍ ഗ്രൂപ് മേധാവി സലാം പാപ്പിനിശ്ശേരി, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: യാബ് ലീഗല്‍ ഗ്രൂപ് മ്യൂസിക് നൈറ്റ് ‘ആരവം’ കഴിഞ്ഞ ദിവസം ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ സംഘടിപ്പിച്ചു. ജനഹൃദയങ്ങള്‍ കീഴടക്കിയ ‘ആരവം’ ആഘോഷ രാവിന്റെ ഉദ്ഘാടനം ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശൈഖ് മാജിദ് റാഷിദ് അല്‍ മുഅല്ല നിര്‍വഹിച്ചു.
കോവിഡ്19ന്റെ ഭീഷണിയില്‍ നിന്നും പതിയെ സ്വതന്ത്രമായ യുഎഇയിലെ ജനങ്ങള്‍ പ്രതീക്ഷയിലേക്ക് ചുവടു വെക്കുകയാണ്. ദുരിതപൂര്‍ണമായ രണ്ടു വര്‍ഷത്തെ പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളെ ചേര്‍ത്തു പിടിച്ച യുഎഇ ഗവണ്‍മെന്റിനോട് നന്ദി രേഖപ്പെടുത്താനും കൊറോണക്ക് ശേഷം തൊഴിലില്ലാതെ വിഷമിച്ച കലാകാരന്മാര്‍ക്ക് സഹായമാവാനുമുള്ള ഉദ്ദേശ്യത്തോടെയാണ് യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയും യാബ് ലീഗല്‍ ഗ്രൂപ്പും സംയുകതമായി ഈ പരിപാടി സംഘടിപ്പിച്ചത്.
ഫിറോസ് കുന്നംപറമ്പില്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍, അഡ്വ. റുഖിയ അല്‍ ഹാഷിമി, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി, മുഹമ്മദ് മുറാദ് അല്‍ ബലൂഷി, അബ്ദുല്‍ റഹ്മാന്‍, പുന്നക്കന്‍ മുഹമ്മദലി, ജലീല്‍ പട്ടാമ്പി, ജോബി വാഴപ്പിള്ളി, അഡ്വ. ശങ്കര്‍ നാരായണന്‍, ഫിറോസ് അബ്ദുള്ള തുടങ്ങിയവരാണ് മുഖ്യാതിഥികളായി എത്തിയത്. ഇവര്‍ക്കൊപ്പം ‘ആരവ’ത്തിന് മാറ്റ് കൂട്ടാന്‍ പാട്ടിന്റെ പാലാഴിയുമായി പ്രമുഖ കലാകാരന്മാരായ ആസിഫ് കാപ്പാട്, ഫാസില ബാനു, ലക്ഷ്മി ജയന്‍, സജീര്‍ കൊപ്പം തുടങ്ങിയ പ്രശസ്ത ഗായകര്‍ അണിനിരന്നു.
സാമൂഹിക പ്രവര്‍ത്തകരായ മുന്‍ദിര്‍ കല്‍പകഞ്ചേരി, ജംഷീര്‍ വടഗിരിയില്‍, സാലി, ഹബീബ് മുല്ലാളി, സവാദ് സി.കെ, അനീഷ് ബാബു, ഇക്ബാല്‍ (ഇക്കു), ഹംസ കരിയാടന്‍, ജംഷി കരിയാടന്‍, കാക്കി മെഹറൂഫ്, കാക്കി ഫൈസല്‍, ബിലാല്‍ കരിയാടന്‍, സഹദ് എം.കെ.പി, സായ് സത്യന്‍, ഷാമോന്‍, നഹാസ് ആലത്തൂര്‍, സുഹൈല്‍ പി.കെ.പി, ഫൈസി മുബാറക്ക്, മുനീര്‍ പി.കെ.പി, ആഷിഫ് ഹംസൂട്ടി, അര്‍ഷാദ് ഇസ്മായില്‍, ആഷിഫ് കെ.കെ, റമീസ് കുരിയകത്ത് മുല്ലവളപ്പില്‍, അന്‍വര്‍ ടി.കെ, സൈനുല്‍ ആബിദ്, സുഹൈല്‍ ജാഫര്‍, അഡ്വ. യാസര്‍, അഡ്വ. ഷഹ്‌സാദ്, അതീഖ്, മുഹ്‌യുദ്ദീന്‍, അഡ്വ. റസ്മില മറിയം, അഡ്വ. ഫെജുന ഹുറൈസ്, ഫാത്തിമത്ത് റെജിന, റാഷി.വി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.