‘ബയ്തക് ഹില്‍മക്’ പ്രോഗ്രാമിന് തുടക്കമായി

8

അബുദാബി: ഡാന്യൂബ് ഗ്രൂപ്പിന്റെ ഇന്റീരിയര്‍-ഹോം ഇംപ്രൂവ്‌മെന്റ് റീടെയില്‍ വിഭാഗമായ ഡാന്യൂബ് ഹോം ദേശീയ ഭവന വായ്പാ ഗുണഭോക്താക്കള്‍ക്കായി ‘ബയ്തക് ഹില്‍മക്’ പ്രോഗ്രാം ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ നിര്‍മാണ കോണ്‍ട്രാക്ടര്‍മാര്‍ക്കായുള്ള ഡാന്യൂബ് ഹോമിന്റെ പ്രിവിലേജ്ഡ് പാര്‍ട്‌ണേഴ്‌സ് പ്രോഗ്രാമിന്റെ (പിപിപി) പുതിയ പതിപ്പ് കൂടിയാണ് ഒരേയൊരു ലോയല്‍റ്റി, റിവാര്‍ഡ് പ്രോഗ്രാമായ ബയ്തക് ഹില്‍മക്. യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്കി(എഫ്എബി)ന്റെ നാഷണല്‍ ഹൗസിംഗ് ലോണ്‍ (എന്‍എച്ച്എല്‍) ആനുകൂല്യം ലഭിച്ച ആദ്യ ദിനം തന്നെ നിരവധി സവിശേഷ സേവനങ്ങളും പര്‍ചേസുമായി ബന്ധപ്പെട്ട വൗച്ചറുകളും ഫ്രീ റ്റു എന്‍ഡ് 3 ഡി ഇന്റീരിയര്‍ ഡിസൈനിംഗ് സര്‍വീസുകളും നല്‍കുന്നു. അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളിലെ സ്വദേശികള്‍ക്കാണ് നാഷണല്‍ ഹൗസിംഗ് ലോണ്‍ അനുവദിച്ചിരിക്കുന്നത്.

അബുദാബി നൊവോട്ടലില്‍ നടന്ന കോണ്‍ട്രാക്‌ടേഴ്‌സ് കോണ്‍ക്‌ളേവിന് ഡാന്യൂബ് ഗ്രൂപ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍, ഡാന്യൂബ് ഹോം എംഡി ആദില്‍ സാജന്‍, എക്‌സി. ഡയറക്ടര്‍ ശുഭോജിത് മഹലനോബിസ്, വൈസ് പ്രസിഡന്റ് വെങ്കട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളും നല്‍കി. ഏറ്റവും ആവശ്യമായ സമയത്താണ് ഇത്തരമൊരു സംരംഭവുമായി ഡാന്യൂബ് രംഗത്ത് വന്നിരിക്കുന്നതെന്ന് റിസ്‌വാന്‍ സാജന്‍ പറഞ്ഞു. കോവിഡ്19ന് മുന്‍പുള്ള സാഹചര്യത്തിലേക്ക് രാജ്യം തിരിച്ചു പോകുന്ന ഘട്ടത്തില്‍ തങ്ങള്‍ ഏറെ ആത്മവിശ്വാസത്തിലാണെന്ന് ആദില്‍ സാജന്‍ പറഞ്ഞു.
16 ഉല്‍പാദന വിഭാഗങ്ങളിലായി 50,000ത്തിലധികം ഉല്‍പന്നങ്ങളാണ് ഡാന്യൂബ് ഹോമിന് ഇന്നുള്ളത്. 17 ഷോറൂമുകളുള്ള കമ്പനിക്ക് 5 മില്യന്‍ ചതുരശ്ര അടിയിലധികം സ്ഥലത്ത് ലോജിസ്റ്റിക്‌സ്-വെയര്‍ ഹൗസ് സൗകര്യമുണ്ട്.

ആദില്‍ സാജന്‍