സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം: സ്വാഗതസംഘം കണ്‍വെന്‍ഷന്‍ നടത്തി

51
സിഎച്ച് അനുസ്മരണ മുന്നൊരുക്കം സ്വാഗത സംഘം കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം ഉത്ഘാടനം ചെയ്യുന്നു. എ.പി മൊയ്തീന്‍ കോയ ഹാജി, കെ.പി മുഹമ്മദ്, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, മൂസ കൊയമ്പ്രം, വലിയാണ്ടി അബ്ദുള്ള, വി.കെ.കെ റിയാസ് തുടങ്ങിയവര്‍ വേദിയില്‍

ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ 38ാമത് അനുസ്മരണ-ചരിത്ര സമ്മേളന പരിപാടി വന്‍ വിജയമാക്കാനുള്ള പദ്ധതികള്‍ക്ക് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ രൂപം നല്‍കി. മതേതര ഇന്ത്യയുടെ പ്രതീക്ഷയായ വിശ്വ പൗരന്‍ ഡോ. ശശി തരൂര്‍ എംപി സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം ഏറ്റുവാങ്ങും. ഒക്ടോബര്‍ 26ന് ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ നടക്കുന്ന പ്രൗഢ ചടങ്ങില്‍ മുന്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. സ്വാഗത സംഘം കണ്‍വെന്‍ഷന്‍ ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് എ.പി മൊയ്തീന്‍ കോയ ഹാജി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.പി മുഹമ്മദ് പരിപാടികള്‍ വിശദീകരിച്ചു. സംസ്ഥാന-ജില്ലാ ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുള്ള, ഹംസ കാവില്‍, തെക്കയില്‍ മുഹമ്മദ്, മൂസ കൊയമ്പ്രം, വി.കെ.കെ റിയാസ്, അഹമ്മദ് ബിച്ചി, ഇസ്മായില്‍ ചെരിപ്പേരി, എം.പി അശ്‌റഫ്, മജീദ് കൂനഞ്ചേരി, അശ്‌റഫ് ചമ്പോളി, കാദര്‍കുട്ടി നടുവണ്ണൂര്‍ പ്രസംഗിച്ചു. സ്വാഗത സഘം കമ്മിറ്റിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.