സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം: ഡോ. ശശി തരൂര്‍ എംപിക്ക് ഉജ്വല സ്വീകരണം

29
സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം സ്വീകരിക്കാനെത്തിയ ഡോ. ശശി തരൂര്‍ എംപിയെ കെഎംസിസി നേതാക്കള്‍ ദുബൈ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

ദുബൈ: ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം സ്വീകരിക്കാനെത്തിയ ഡോ. ശശി തരൂര്‍ എംപിക്ക് ദുബൈ വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കളുടെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം നല്‍കി.
ഇബ്രാഹിം മുറിച്ചാണ്ടി ബൊക്കെ നല്‍കി സ്വീകരിച്ചു. ഹസ്സന്‍ ചാലില്‍, മൊയ്ദീന്‍ കോയ ഹാജി, കെ.പി മുഹമ്മദ്, ഹംസ കാവില്‍, മൂസ കൊയമ്പ്രം, അഹമ്മദ് ബിച്ചി, വലിയാണ്ടി അബ്ദുല്ല, മുഹമ്മദ് തെക്കയില്‍, സുബൈര്‍ അക്കിനാരി, നസീം പാണക്കാട്, മൂസ മുഹ്‌സിന്‍, നിസാര്‍ ഇല്ലത്ത്, അഷ്‌റഫ് പള്ളിക്കര, സെയ്തു മുഹമ്മദ്, അസീസ് മേലടി, ജലീല്‍ മാവൂര്‍, റഹീം കക്കട്ടില്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
ഒക്‌ടോബര്‍ 26ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ദേര മുറഖബാത്ത് പൊലീസ് സ്‌റ്റേഷന് മുന്‍വശത്തുള്ള ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ ഒരുക്കുന്ന സിഎച്ച് അനുസ്മരണ സമ്മേളനത്തിലാണ് ഡോ. ശശി തരൂര്‍ എംപി സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം സ്വീകരിക്കുക. ഡോ. എം.കെ മുനീര്‍ എംഎല്‍എ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഷാഫി ചാലിയം എന്നീ നേതാക്കളും അറബ്-ഇന്ത്യന്‍ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. ആസിഫ് കാപ്പാട്, യൂസുഫ് കാരക്കാട് എന്നിവര്‍ നയിക്കുന്ന ‘ഇശല്‍ വിരുന്ന്’, ‘എജുടച്ച്’ സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനം എന്നിവയും ഇതോടനുബന്ധിച്ച് നടക്കുന്നതാണ്.