റഷീദ് എ.പിക്ക് ഇമ മഞ്ചേരി ഗ്‌ളോബല്‍ യാത്രയയപ്പ് നല്‍കി

11
ഇമ മഞ്ചേരി ഗ്‌ളോബലിന്റെ പ്രഥമ ബിസിനസ് സംരംഭത്തിന് (ഇമാല്‍കോ) നേതൃത്വം നല്‍കാന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റഷീദ് എ.പിക്ക് ഒരുക്കിയ യാത്രയയപ്പില്‍ സ്‌നേഹോപഹാരം കൈമാറുന്നു

ദുബൈ: ഇമ മഞ്ചേരി ഗ്‌ളോബല്‍ സ്ഥാപകാംഗങ്ങളിലൊരാളായ റഷീദ് എ.പി ഇമ മഞ്ചേരി ഗ്‌ളോബലിന്റെ പ്രഥമ ബിസിനസ് സംരംഭത്തിന് (ഇമാല്‍കോ) നേതൃത്വം നല്‍കാന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. ഇതോടനുബന്ധിച്ച് ഇമ മഞ്ചേരി ഗ്‌ളോബല്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ ദുബൈയില്‍ ഒരുക്കിയ യാത്രയയപ്പില്‍ അദ്ദേഹത്തെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.