ഹംസ കാവിലിന് യുഎഇ ഗോള്‍ഡന്‍ വിസ

30
യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ജിഡിആര്‍എഫ്എ അധികൃതരില്‍ നിന്നും ഹംസ കാവില്‍ സ്വീകരിക്കുന്നു

ദുബൈ: യുവ സംരംഭകനും ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ഉപാധ്യക്ഷനുമായ ഹംസ കാവിലിന് യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഫൈവ് ക്രൗണ്‍സ്’ ഗ്രൂപ് എംഡിയായ ഹംസ കാവില്‍, 20 വര്‍ഷം മുന്‍പാണ് ദുബൈയിലെത്തിയത്. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്‌മെന്റില്‍ ജോലി ചെയ്തു കൊണ്ടാണ് ഹംസ തന്റെ പ്രവാസ ജീവിതം ആരംഭിച്ചത്. പിന്നീട് സ്വന്തമായി ബിസിനസ് രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. നടുവണ്ണൂര്‍ പ്രദേശത്തെ തലമുതിര്‍ന്ന മുസ്‌ലിം ലീഗ്, എസ്ടിയു നേതാവായ മണ്ണാങ്കണ്ടി ഇബ്രാഹിമിന്റെ മകനാണ് ഹംസ കാവില്‍.
ദുബൈ കെഎംസിസി ബാലുശ്ശേരി മണ്ഡലം മുന്‍ പ്രസിഡന്റും നിലവില്‍ കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ടുമാണ്. നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റ് ടി.കെ അബ്ദുള്ള മാസ്റ്ററുടെ മകള്‍ സീനത്താണ് ഭാര്യ. ഹിഷാം മുഹമ്മദ്, സനാന്‍ മുഹമ്മദ്, സാനി മുഹമ്മദ്, ഷസില്‍ മുഹമ്മദ്, ഹൈസാന്‍ മുഹമ്മദ് മക്കളാണ്. കോഴിക്കോട് നടുവണ്ണൂര്‍ പഞ്ചായത്തിലെ വെങ്ങളത്ത്കണ്ടി കടവ് സ്വദേശിയാണ്.