ജോയ് ആലുക്കാസ് ബര്‍ദുബൈയില്‍ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം തുറന്നു

10

ദുബൈ: ജോയ് ആലുക്കാസ് ബര്‍ദുബൈയില്‍ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം തുറന്നു. ഏതാനും മാസങ്ങളായി നടത്തി വന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിസ്തൃതവും വിശാലവുമായ ഷോറൂമാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ഹൃദ്യമായ ഷോപ്പിംഗിന് അനുയോജ്യമായ വിധത്തിലാണ് ഷോറൂം തയാറാക്കിയിരിക്കുന്നത്. ”ബര്‍ദുബൈ അല്‍ഫഹീദി സ്ട്രീറ്റിലെ ഷോറൂം ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ളതാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനകീയവും ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഷോറൂമാണിത്. മനം കവരുന്ന ആഭരണ ശേഖരങ്ങള്‍ ബൃഹത്തായി ഇവിടെ സംവിധാനിച്ചിരിക്കുന്നു. ഞങ്ങളുടെ ബര്‍ദുബൈ ഷോറൂം സന്ദര്‍ശിച്ച് ജ്വല്ലറി ഷോപ്പിംഗിന്റെ അടുത്ത തലം ആസ്വദിക്കാന്‍ ഞാന്‍ ഏവരെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നു” -ജോയ് ആലുക്കാസ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. 5,000 ചതുരശ്ര അടിയിലാണ് ഷോറൂം തയാറാക്കിയിരുന്നത്. ഉപയോക്താക്കള്‍ക്ക് വാലെ പാര്‍ക്കിംഗ് ലഭ്യമാണ്.