കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗിഫ്റ്റ് കാര്‍ഡുകള്‍ സൂം ഔട്‌ലെറ്റുകളില്‍ ലഭ്യം

11
100 ദിര്‍ഹം മുതലാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ തുടങ്ങുന്നത്.
കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റിലും ഷോറൂമുകളിലും ലഭിക്കും

ദുബൈ: കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ യുഎഇയിലെ 22 സൂം ഔട്‌ലെറ്റുകളില്‍ നിന്നും ലഭ്യമാകും. ഇതിനു പുറമെ,  കല്യാണ്‍ ജൂവലേഴ്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നും യുഎഇയിലെ ഷോറൂമുകളില്‍ നിന്നും ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാം. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്നതിനായാണ് ഇനോക് സര്‍വീസ് സ്‌റ്റേഷനുകളിലെ സൂം ഔട്‌ലെറ്റുകളിലൂടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്.
100, 300, 500, 1000 ദിര്‍ഹം എന്നിങ്ങനെ മൂല്യമുള്ള ഗിഫ്റ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ജീവനക്കാര്‍ക്കും സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും കല്യാണ്‍ ജൂവലേഴ്‌സ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ സാധിക്കും. കൂടാതെ, വ്യക്തിഗത ഉപയോഗത്തിനും ഉത്സവവാസരങ്ങളിലും മറ്റും സമ്മാനമായി നല്‍കാനും ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.
കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയമായിരുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ വ്യക്തിഗത സമ്മാനത്തിനുമുള്ള മാര്‍ഗമായി മാറിക്കഴിഞ്ഞിരിക്കുകയാണൈന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഇവയുടെ ആവശ്യകത മനസിലാക്കിയാണ് 100 ദിര്‍ഹം മുതലുള്ള സമ്മാന കാര്‍ഡുകള്‍ ബ്രാന്‍ഡിന്റെ വെബ്‌സൈറ്റിലും ഷോറൂമുകളിലും ലഭ്യമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് പ്രഥമ സ്ഥാനം നല്‍കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ ഇപ്പോള്‍ സൂം കൗണ്ടറുകളില്‍ നിന്നും ലളിതമായി വാങ്ങാന്‍ കഴിയുന്ന വിധം ലഭ്യമാക്കിയിരിക്കുകയാണ്. ഇത് ഗിഫ്റ്റ് കാര്‍ഡുകളുടെ ജനപ്രിയത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് വാങ്ങുന്ന ദിവസം മുതല്‍ 12 മാസത്തേക്കുള്ള കാലാവധിയാണുള്ളത്. യുഎഇയിലെങ്ങുമുള്ള ബ്രാന്‍ഡ് ഷോറൂമുകളില്‍ ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ റിഡീം ചെയ്യാനാകും. കല്യാണ്‍ ജൂവലേഴ്‌സിന്റെ യുഎഇയിലെ ഷോറൂമുകളുടെ പട്ടിക

 എന്ന ലിങ്കില്‍ നിന്ന് കണ്ടെത്താം.
നവീനവും പരമ്പരാഗതവുമായ രൂപകല്‍പനകളിലുള്ള കമ്മലുകള്‍, വളകള്‍, നെക്ക്‌ലേസുകള്‍ തുടങ്ങിയവയാണ് കല്യാണ്‍ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. ഗിഫ്റ്റ് കാര്‍ഡുകള്‍ റിഡീം ചെയ്ത് ഈ ആഭരണങ്ങളെല്ലാം വാങ്ങാന്‍ സാധിക്കും.