22 പുതിയ പ്രസിദ്ധീകരണങ്ങളുമായി കെഎന്‍എം പബ്‌ളിക്കേഷന്‍ ഷാര്‍ജ പുസ്തക മേളക്കെത്തുന്നു

75

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പ്രസിദ്ധീകരണാലയമായ കെഎന്‍എം പബ്‌ളിക്കേഷന്‍ 22 പുതിയ പ്രസിദ്ധീകരണങ്ങളുമായി പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാരായ പി.മുഹമ്മദ് കുട്ടശ്ശേരി, എം.എം അക്ബര്‍, സി.മുഹമ്മദ് സലീം സുല്ലമി, ആരിഫ് സെയ്ന്‍, പ്രൊഫ. മായിന്‍ കുട്ടി സുല്ലമി, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഹുസൈന്‍ കക്കാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ എഴുതിയ പുസ്തകങ്ങള്‍ക്ക് പുറമെ, അറബ് പണ്ഡിതന്മാര്‍ എഴുതിയ ഗ്രനഥങ്ങളുടെ പരിഭാഷയും ബാല സാഹിത്യ കൃതികളും ഇസ്‌ലാമിക പാഠ പുസ്തകങ്ങളും പ്രമുഖ പണ്ഡിതന്‍ അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും സ്റ്റാളില്‍ ലഭ്യമാകും. പുതിയ പുസ്തകങ്ങളുടെ പ്രകാശനം ബുക് ഫെയറില്‍ നിര്‍വഹിക്കു ന്നതാണ്.