ബംഗളൂരുവിന് തിലകക്കുറിയായി ഗ്‌ളോബല്‍ മാള്‍സ്; ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

8
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപര്‍ മാര്‍ക്കറ്റ് ബംഗളൂരുവില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണയാണ് ഉദ്ഘാടനം ചെയ്യുന്നു. കര്‍ണ്ണാടക മുന്‍ മന്ത്രി ഡി.കെ ശിവകുമാര്‍, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷ്‌റഫലി, ലുലു ഇന്ത്യ ഡയറക്ടര്‍ എ.വി ആനന്ദ് സമീപം

ബംഗളൂരു: ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപര്‍ മാര്‍ക്കറ്റ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണയാണ് ഹൈപര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. കര്‍ണ്ണാടക മുന്‍ മന്ത്രി ഡി.കെ ശിവകുമാര്‍, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷ്‌റഫലി, ലുലു ഇന്ത്യ ഡയറക്ടര്‍ എ.വി ആനന്ദ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബംഗളൂരു രാജാജി നഗറില്‍ പുതുതായി ആരംഭിച്ച ഗ്‌ളോബല്‍ മാളിലാണ് 2 ലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങങ്ങളില്‍ നിന്നായി ഉപഭോക്താക്കളുടെ  താല്‍പര്യത്തിനനുസരിച്ച് ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഹൈപര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരുവില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ബംഗളൂരുവിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും ഏകദേശം അയ്യായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാകും. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പത്ത് ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷാവസാനവും ലഖ്‌നൗവിലേത് അടുത്ത മാര്‍ച്ചിലും പ്രവര്‍ത്തനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും യൂസഫലി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 132 സ്റ്റോറുകള്‍, അക്‌സസ്സറികള്‍, ജൂവലറി, ഫുഡ് കോര്‍ട്ട്, റസ്റ്റോറന്റ് , കഫേ, 60,000 ചതുരശ്ര അടിയിലേറേ വ്യാപിച്ചു കിടക്കുന്ന ഫണ്‍ടൂറ, ഒരു റോളര്‍ ഗ്‌ളൈഡര്‍, ടാഗ് അറീന, ഒരു അഡ്വഞ്ചര്‍ കോഴ്‌സും ട്രാമ്പൊലിനും, ഏറ്റവും പുതിയ വി.ആര്‍ റൈഡുകള്‍, 9ഡി തിയേറ്റര്‍, ബംപര്‍ കാറുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകളുള്ളതാണ് ബംഗളൂരു ഗ്‌ളോാബല്‍ മാള്‍സ്.