പുതിയ സ്‌പൈസസ് ബ്രാന്‍ഡ് ‘മഹര്‍’ വിപണിയിലേക്ക്

459
ഡി ഫോര്‍ ഫുഡ്‌സില്‍ നിന്നും പുതുതായി വിപണിയിലങ്ങുന്ന എഫ്എംസിജി ബ്രാന്‍ഡായ 'മഹര്‍' ഫുഡ്‌സ് ലോഗോ പ്രകാശനം മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ.ടി ജലീല്‍ നിര്‍വഹിക്കുന്നു. കമ്പനി ഡയറക്ടര്‍മാരായ ജബിന്‍ ഇബ്രാഹിം, ഷംസുദ്ദീന്‍ നെടുമണ്ണില്‍, ഷംസീര്‍ നടുപ്പറമ്പില്‍, ഫിയാസ് അല്‍മാസ്, ഇസ്മായില്‍ ഹംസ, ബിസിനസ് അസോസിയേറ്റ് അസ്‌ലം പുതുക്കുടി തുടങ്ങിയവര്‍ സമീപം

ദുബൈ: ഭക്ഷ്യോല്‍പന്ന വിതരണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ഡി ഫോര്‍ ഫുഡ്‌സില്‍ നിന്നും സ്വന്തം ഉല്‍പന്നമായ ‘മഹര്‍’ വിപണിയിലേക്ക്.
ഏതാനും വര്‍ഷങ്ങളായി യുഎഇയിലുടനീളം കാര്‍ഗോ ലൊജിസ്റ്റിക്‌സിലും ജനറല്‍ ട്രേഡിംഗ് മേഖലയിലും പ്രവര്‍ത്തിച്ചു വരുന്ന എലൈറ്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് ദുബൈ ഖിസൈസില്‍ പ്രവര്‍ത്തനമാരംഭിച്ച ഡി ഫോര്‍ ഫുഡ്‌സ്. സ്വന്തമായി ഒരു ബ്രാന്‍ഡ് ഭക്ഷ്യോല്‍പന മേഖലയില്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ വിപണിയില്‍ സജീവമായി ഇടപെടുന്ന ഡി ഫോര്‍ ഫുഡ്‌സിന് കീഴില്‍ അവതരിപ്പിക്കുന്ന സ്‌പൈസസ് ബ്രാന്‍ഡ് ആണ് മഹര്‍. കഴിഞ്ഞ ദിവസം ഖിസൈസില്‍ നടന്ന പ്രൗഢ ചടങ്ങില്‍ മുന്‍ മന്ത്രി കെ.ടി ജലീല്‍ എംഎല്‍എ ആണ് പുതിയ ബ്രാന്‍ഡിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ച് സംസാരിച്ചു.
കുറഞ്ഞ ചെലവില്‍ ഉപഭോക്താവിന് ഗുണമേന്‍മയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ വിതരണം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. അരി, അരിപ്പൊടി, സണ്‍ഫ്‌ളവര്‍ ഓയില്‍, വെളിച്ചെണ്ണ, സ്‌പൈസസ്, എഗ്ഗ്, ഹാന്‍ഡ് വാഷ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് തങ്ങളുടെ പ്രാരംഭ ലക്ഷ്യമെന്ന് ലോഗോ സമാരംഭ ചടങ്ങില്‍ കമ്പനി അധികൃതര്‍ പറഞ്ഞു. യുഎഇയിലെ ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ സജീവ സാന്നിധ്യം ഉറപ്പിച്ച ശേഷം മിഡില്‍ ഈസ്റ്റിലെ മറ്റു നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് തങ്ങളെന്ന് കമ്പനി  ഡയറക്ടര്‍മാരായ ജബിന്‍ ഇബ്രാഹിം, ഷംസുദ്ദീന്‍ നെടുമണ്ണില്‍, ഷംസീര്‍ നടുപ്പറമ്പില്‍, ഫിയാസ് അല്‍മാസ്, ഇസ്മായില്‍ ഹംസ എന്നിവര്‍ അറിയിച്ചു.