മുഹമ്മദ് അമീന്‍ പ്രിന്‍സിപ്പല്‍

19
മുഹമ്മദ് അമീന്‍

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്റെ കീഴിലുള്ള ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജുവൈസ (ബോയ്‌സ് വിഭാഗം) പ്രിന്‍സിപ്പല്‍ ആയി മുഹമ്മദ് അമീന്‍ ചുമതലയേറ്റു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഇ.പി ജോണ്‍സണ്‍ നിയമന ഉത്തരവ് കൈമാറി. 13 വര്‍ഷത്തിലേറെയായി വൈസ് പ്രിന്‍സിപ്പലും ഒന്നര വര്‍ഷത്തോളമായി ആക്ടിംഗ് പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ മുഹമ്മദ് അമീന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ ഫുട്‌ബോള്‍ താരം കൂടിയാണ്. ഹെഡ് മാസ്റ്റര്‍ ആയിരുന്ന രാജീവ് മാധവന്‍ ആണ് പുതിയ വൈസ് പ്രിന്‍സിപ്പല്‍. ഹെഡ്മിസ്ട്രസ് ആയി ഷൈലജ രവിയെയും (ഗ്രേഡ് 6-12), ഹെഡ് മാസ്റ്റര്‍ ആയി കെ.വി രാധാകൃഷ്ണനെയും (ഗ്രേഡ് 1-5) നിയമിച്ചു. മിനി സുരേഷ്, ലൗലി ഷമ്മി, റീന ഫിലി എന്നിവരെ സൂപര്‍വൈസര്‍മാരായും നിയമിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള ചേലേരി, നസീര്‍ ടി.വി എന്നിവര്‍ പ്രസംഗിച്ചു.