‘സര്‍ഗോത്സവം’ ഇന്നാരംഭിക്കുന്നു

19

ദുബൈ: യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന 50 ഇന പരിപാടികളുടെ ഭാഗമായ ‘സര്‍ഗോത്സവ’ത്തിന്റെ ചിത്ര രചന, സാഹിത്യ, ക്വിസ് മത്സരങ്ങള്‍ ഇന്നാരംഭിക്കും. സ്റ്റേജ് തല മത്സരങ്ങള്‍ നവംബര്‍ 26നും മാപ്പിള കലാമേള ഡിസംബര്‍ 2നും നടക്കും.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, കാര്‍ട്ടൂണ്‍, പ്രബന്ധ രചന (മലയാളം, ഇംഗ്‌ളീഷ്), കവിതാ  രചന, ചെറുകഥാ രചന, ഗാന രചന, മുദ്രാവാക്യ രചന എന്നിവ നടക്കും. ജില്ലാ കമ്മിറ്റികള്‍ മുഖേന തെരഞ്ഞെടുത്തവരാണ് മാറ്റുരക്കുന്നത്.