ഗോള്‍ഡന്‍ വിസ ലഭിച്ച വിദ്യാര്‍ത്ഥിനിയെ ടിഎംഎ ദുബൈ ചാപ്റ്റര്‍ അനുമോദിച്ചു

86
യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച ഹവ്വ ബിന്‍ത് ഷഹീലിന് ടിഎംഎ ദുബൈ ചാപ്റ്ററിന്റെ മെമെന്റോ ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് റയീസ് തലശ്ശേരി ഉപഹാരം നല്‍കുന്നു

ദുബൈ: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 99% മാര്‍ക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കുകയും യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുകയും ചെയ്ത തലശ്ശേരി സ്വദേശിനി ഹവ്വ ബിന്‍ത് ഷഹീലിനെ ദുബൈയില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ (ടിഎംഎ) ദുബൈ ചാപ്റ്റര്‍ കമ്മിറ്റി മെമെന്റോ നല്‍കി ആദരിച്ചു.
ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റയീസ് തലശ്ശേരി ഉപഹാര സമര്‍പ്പണം നടത്തി. ടിഎംഎ പ്രസിഡന്റ് റഹ്ദാദ് മൂഴിക്കര, സെക്രട്ടറി പി.കെ നാസിം, സിറാജ് കെ.എസ് എ, ഹാഷിം കരകെട്ടി, അഫാഷ് കൊറ്റിയത്ത് സംബന്ധിച്ചു.
വിദ്യാഭ്യാസ രംഗത്ത് പ്രശസ്ത വിജയം കരസ്ഥമാക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ കേരളക്കാരിയായ ഹവ്വ ദുബൈ ജുമൈറ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക നിയമത്തില്‍ ബിരുദ പഠനം നടത്തുകയാണ്. മുഹമ്മദ് ഷഹീലിന്റെയും നഫ്‌സ ജീഷിയുടെയും മകളാണ് ഹവ്വ.