4 മക്കളെ പീഡിപ്പിച്ച മാതാവിന് 10 വര്‍ഷം തടവ്

മനാമ: നാലു മക്കളെ നിരന്തരം പീഡിപ്പിച്ച മാതാവിന് ബഹ്‌റൈനില്‍ 10 വര്‍ഷം തടവ് വിധിച്ചു. ഇക്കഴിഞ്ഞ റമദാനില്‍ ബന്ധുക്കള്‍ സന്ദര്‍ശിച്ചപ്പോഴാണ് മര്‍ദനത്തില്‍ മക്കളുടെ കൈകള്‍ ഒടിഞ്ഞും മുറിഞ്ഞുമുള്ള അവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികളുടെ കണ്ണുകള്‍ക്കും പരിക്കേറ്റിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തടവ് വിധിച്ചതെന്ന് കോടതി രേഖകളില്‍ വ്യക്തമാക്കുന്നതായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.