‘1921-2021 കേരള മുസ്‌ലിംകള്‍: നൂറ്റാണ്ടിന്റെ ചരിത്രം’ പ്രകാശനം ചെയ്തു

7

അബുദാബിയില്‍ നടന്ന ഗള്‍ഫ് പ്രകാശനം ശ്രദ്ധേയമായി

അബുദാബി: ‘1921-2021 കേരള മുസ്‌ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം’ എന്ന ബൃഹദ് കൃതിയുടെ പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍ നടന്നു. ഈ ഗ്രന്ഥത്തിന്റെ ഗള്‍ഫ് പ്രകാശനം അബുദാബിയില്‍ പ്രൗഢ സദസ്സില്‍ നടന്നു. മുസ്‌ലിം കേരളത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരനോട്ടം അനിവാര്യമാണെന്നും അത് കാലഘട്ടത്തിലെ വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുമെന്നും കെഎംസിസി യുഎഇ ജന.സെക്രട്ടറി അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. ആ ദിശയിലെ ചുവടുവെപ്പിന് സമീപ കാലത്തെ അനുരണനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലെ പ്രൗഢ ഗംഭീര സദസ്സില്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുദാബി തുഹ്ഫ മിഷന്‍ ചെയര്‍മാനും ഒ.എഫ്.എം
കണ്‍വീനറുമായ വി.പി.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. മിംസ് ഡയറക്ടറും ഒ.എഫ്.എം ചെയര്‍മാനുമായ എഞ്ചി.അബ്ദു റഹിമാന്‍, സെയ്ഫ് ലൈന്‍ എംഡി ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി പ്രകാശനം ചെയ്തു.