‘എപ്പോഴും ശരിയായ ഒരു പുസ്തകമുണ്ട്’: എസ്‌ഐബിഎഫ് 2021 ആശയം അര്‍ത്ഥപൂര്‍ണം

5
എസ്‌ഐബിഎഫ് 2021 തീം ചിത്രങ്ങളില്‍ ചിലത്

40-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള സന്ദര്‍ശകരെ ആഴത്തില്‍ ബന്ധിപ്പിക്കുന്നു.
അര്‍ത്ഥവത്തായ ആശയം ജീവസുറ്റതാക്കിയ സര്‍ഗാത്മക പോസ്റ്ററുകള്‍ ശ്രദ്ധേയം.

ഷാര്‍ജ: ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ (എസ്‌ഐബിഎഫ്) 2021 വേദികളിലെ ചുവരുകളിലും നടപ്പാതകളിലും അലങ്കരിച്ചിരിക്കുന്ന പ്രതീകാത്മക രൂപകല്‍പനകളും ചിത്രങ്ങളും കണ്ട് സന്ദര്‍ശകര്‍ ആവേശഭരിതര്‍. ഏറെ പ്രസക്തമാണ് 40-ാം പതിപ്പിന്റെ ‘എപ്പോഴും ശരിയായ ഒരു പുസ്തകമുണ്ട്’ എന്ന പ്രമേയം.
ഓരോ വ്യക്തിയും അവരുടെ താല്‍പര്യങ്ങളെ യോജിപ്പിക്കുന്ന പുസ്തകങ്ങളുമായി ബന്ധപ്പെടുമെന്ന ഷാര്‍ജയുടെ സന്ദേശം ലോകത്തിന് ദൃശ്യപരമായി കൈമാറുമ്പോള്‍, സംസാരിക്കുന്ന ചിത്രങ്ങളുടെ ആഴത്തിലുള്ള അര്‍ത്ഥം സന്ദര്‍ശകരില്‍ താല്‍പര്യം ജനിപ്പിച്ചു കൊണ്ടിരിക്കുന്നു.
‘എന്തിലെങ്കിലും നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, നിങ്ങള്‍ പുസ്തകങ്ങളിലേക്കാകും’ എന്ന എന്നും ഓര്‍ക്കുന്ന മുദ്രാവാക്യത്തോടൊപ്പം, ഷാര്‍ജ ബുക് അഥോറിറ്റി(എസ്ബിഎ)യുടെ ആഗോള കാമ്പയിനായ ‘ഇന്‍ റ്റു ബുക്‌സ്’ എന്നതിന്റെ ക്രിയാത്മകമായ വ്യാഖ്യാനമാണീ ആകര്‍ഷക പോസ്റ്ററുകള്‍.
ഭിത്തികളില്‍ പൊതിഞ്ഞ പ്രസരിപ്പാര്‍ന്ന ചിത്രങ്ങള്‍ സന്ദര്‍ശകരോട് വ്യക്തിപരമായി സംസാരിക്കുന്നതാണ്.  കലാപരമോ ശാസ്ത്രമോ സാംസ്‌കാരികമോ പാചകമോ കായികമോ ബഹിരാകാശമോ ആവട്ടെ, അവരുടെ താല്‍പര്യങ്ങള്‍ ആകര്‍ഷിക്കുകയും പുസ്തകങ്ങളില്‍ അവരുടെ താല്‍പര്യങ്ങള്‍ തിരയാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഈ ചിന്തോദ്ദീപക ദൃശ്യങ്ങള്‍. ഒരു പുസ്തകവും തലയുടെ പകുതിയും പിടിച്ചിരിക്കുന്ന ഒരു പുരുഷ വായനക്കാരന്‍ കാമറയായി മാറിയിരിക്കുന്നു. ഒരു സ്ത്രീ വായനക്കാരിയുടെ തല അവര്‍ വായിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്ന ഒരു പാചക പാത്രമായി മാറുന്നു. മറ്റൊരു വായനക്കാരന്റെ തല പ്രപഞ്ചവുമായി സഞ്ചരിക്കുന്ന ഒരു ഗ്രഹമായി മാറിയിരിക്കുന്നു. ഈ വിധത്തില്‍ ഗഹനത യഥേഷ്ടം ഈ ചിത്രങ്ങളില്‍ കാണാം.
85 രാജ്യങ്ങളില്‍ നിന്നുള്ള 1,673 പ്രസാധക ഹൗസുകള്‍ പങ്കെടുക്കുന്ന എസ്‌ഐബിഎഫിന്റെ നാഴികക്കല്ലായ പതിപ്പില്‍ അരങ്ങേറുന്ന പരിപാടികളില്‍ ഇത്തരം പ്രതീകാത്മക ചിത്രങ്ങള്‍ വേദിയില്‍ സംവാദങ്ങള്‍ക്ക് തുടക്കമിടുക മാത്രമല്ല, സന്ദര്‍ശകരുടെ താല്‍പര്യം ജനിപ്പിക്കുകയും ചെയ്തു. എസ്‌ഐബിഎഫിലെ 110,000ത്തിലധികം ശീര്‍ഷകങ്ങള്‍ ഉള്‍പ്പെടെ 15 ദശലക്ഷത്തിലധികം പുസ്തകങ്ങള്‍ സാഹിത്യം, അറിവ്, സംസ്‌കാരം എന്നിവയുടെ 11 ദിവസത്തെ ആഘോഷത്തെയാണ് പുസ്തക പ്രേമികളിലേക്ക് ഇട്ടു തന്നിരിക്കുന്നത്.