നിര്‍മിത ബുദ്ധി ലോകത്തെ കീഴടക്കുന്നു; കെഎംസിസി സെമിനാര്‍ വേറിട്ടതായി

159
യുഎഇ 50-ാം വാര്‍ഷികാഥോഷ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച രാജ്യാന്തര സെമിനാര്‍ യുഎഇ കെഎംസിസി കമ്മിറ്റി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: സര്‍വ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോഗിക്കുന്നതിലൂടെ ലോകത്ത് സാങ്കേതിക വിപ്‌ളവത്തിന് പുതിയ മാനം കൈവന്നിരിക്കുന്നതായി ദുബൈ കെഎംസിസി സെമിനാര്‍ അഭിപ്രായപ്പെട്ടു. യുഎഇ 50-ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വമ്പിച്ച മുന്നേറ്റം നടത്തുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ നൂതന സംവിധാനങ്ങള്‍ ചിന്തിക്കാന്‍ കഴിയാത്ത മാറ്റങ്ങളാണ് രാജ്യത്തണ്ടാക്കിയിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ നടത്തി വരുന്ന ഗവേഷണങ്ങള്‍ രാജ്യത്തെ ബഹിരാകാശ മേഖലയില്‍ ലോകത്തോടൊപ്പം എത്തിച്ചു. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ മുന്നേറ്റം യുഎഇയെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളെ കുറിച്ച് ദുബൈ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് ആന്‍ഡ് ഐടി വിഭാഗം തലവന്‍ ഡോ. അലവിക്കുഞ്ഞു സംസാരിച്ചു. ഇന്റര്‍നെറ്റ് വിപ്‌ളവം ഉണ്ടാക്കിയ ദ്രുത ഗതിയിയിലുള്ള മാറ്റങ്ങളെ കുറിച്ച് ഇഡാപ്റ്റ് സിഇഒ ഉമര്‍ അബ്ദുല്‍ സലാം സംസാരിച്ചു.
സെമിനാര്‍ യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ മേധാവി സഈദ് അല്‍ മന്‍സൂരിയുടെ വീഡിയോ സന്ദേശം സെമിനാറില്‍ അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.പി.എ സലാം അധ്യക്ഷത വഹിച്ചു.
ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, ഡോ. നജ്മുദ്ദീന്‍ ആശംസ നേര്‍ന്നു. ഹംസ തൊട്ടി, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, ചമുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍,
ഫാറൂഖ് പട്ടിക്കര, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ആര്‍.ശുക്കൂര്‍, ഹസ്സന്‍ ചാലില്‍, എന്‍.കെ ഇബ്രാഹിം, ഇസ്മായില്‍ അരൂക്കുറ്റി, അഡ്വ. ഖലീല്‍, ഒ.മൊയ്ദു, മജീദ് മടക്കിമല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജന.കണ്‍വീനര്‍ ജംഷാദ് വടക്കേതില്‍ സ്വാഗതവും ഷിബു കാസിം നന്ദിയും റഹ്മത്തുല്ല പൂക്കാടന്‍ ഖിറാഅത്ത് നടത്തി.

സെമിനാറില്‍ ഡോ. അലവിക്കുഞ്ഞ് പ്രബന്ധം അവതരിപ്പിക്കുന്നു