യുഎഇ സന്ദര്‍ശനത്തിലുള്ള പ്രസിഡന്റ് ബോള്‍സൊനാരോക്കൊപ്പം എക്‌സ്‌പോ 2020യില്‍ ബ്രസീലിയന്‍ ദേശീയ ദിനാഘോഷം

11
2021, നവംബര്‍ 16, ദുബായ്: അറബ് ലോകവുമായി മൊത്തത്തിലും യുഎഇയുമായി വിശേഷിച്ചും വ്യാപാര, നിക്ഷേപ, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് യുഎഇ സന്ദര്‍ശനത്തിലുള്ള പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോക്കൊപ്പം എക്‌സ്‌പോ 2020യില്‍ ബ്രസീലിയന്‍ ദേശീയ ദിനാഘോഷം നടന്നു.
എക്‌സ്‌പോ 2020 ആരംഭിച്ച ശേഷം 401,177 സന്ദര്‍ശകരെ രജിസ്റ്റര്‍ ചെയ്ത സസ്റ്റയ്‌നബിലിറ്റി ഡിസ്ട്രിക്റ്റിലെ ബ്രസീല്‍ പവലിയന് സമീപമാണ് ദേശീയ ദിനാഘോഷം.
”എക്‌സ്‌പോ 2020യില്‍ ദേശീയ ദിനത്തിന്റെ അതുല്യമായ ഈ ആഘോഷം യുഎഇയുമായി ബ്രസീലിനുള്ള ശക്തമായ ബന്ധം പ്രതിഫിലിപ്പിക്കുന്നു. എക്‌സ്‌പോ 2020യിലെ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോയുടെയും മന്ത്രിതല സംഘത്തിന്റെയും സാന്നിധ്യം ലോകത്തെ ഒരു കുടക്കീഴിലാക്കി ശ്രദ്ധേയമാക്കുന്നുവെന്ന സന്ദേശം പ്രതീകവത്കരിക്കുന്നതായി” -ബ്രസീല്‍ എക്‌സ്‌പോ 2020 ദുബായ് കമ്മീഷണര്‍ ജനറല്‍ ഏലിയാസ് മാര്‍ട്ടിന്‍സ് ഫില്‍ഹോ പറഞ്ഞു.
എക്‌സ്‌പോയിലെ ബ്രസീലിന്റെ പങ്കാളിത്തത്തിന്റെ നോഡല്‍ ഏജന്‍സി ബ്രസീലിയന്‍ എക്‌സ്‌പോര്‍ട്ട് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സി (അപെക്‌സ് ബ്രസീല്‍) പ്രസിഡന്റ് അഗസ്‌റ്റോ പെസ്റ്റാനയും പ്രതിനിധിസംഘത്തിലുള്‍പ്പെടുന്നു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രസീല്‍ പവലിയന്‍ സംയുക്തമായി ലോകത്തിലെ ജിയു ജിറ്റ്‌സു പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു. യുഎഇയുടെയും ഏഷ്യന്‍ ജിയു ജിറ്റ്‌സു ഫെഡറേഷന്റെയും പ്രസിഡന്റും ജിയു ജിറ്റ്‌സു ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ പ്രഥമ വൈസ് പ്രസിഡന്റുമായ അബ്ദുല്‍ മുനീം അല്‍ ഹാഷിമിയും യുഎഇയിലെ ബ്രസീല്‍ അംബാസഡര്‍ ഫെര്‍ണാണ്ടോ ലൂയിസ് ലെമോസ് ഇഗ്രേജയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ജിയു ജിറ്റ്‌സുവിനെ ആതിഥേയരാക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തോടുള്ള പ്രതിബദ്ധതയും സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിന് രാജ്യം ഉയര്‍ത്തിക്കാട്ടുന്ന ജൈവ വൈവിധ്യം അടക്കമുള്ള ബിസിനസ്, ലീഷര്‍ മേഖലകളുടെ ഒരു മിശ്രിതമായി ബ്രസീല്‍ പവലിയനിലേക്കുള്ള സന്ദര്‍ശകര്‍ തുടരുന്നു.
ഭക്ഷണം, യാത്ര, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലുടനീളം നിക്ഷേപത്തിലും വ്യാപാരത്തിലും സാധ്യതയുള്ള അവസരങ്ങളും ബിസിനസ് സന്ദര്‍ശകര്‍ക്കായി ബ്രസീല്‍ വാഗ്ദാനം ചെയ്യുന്നു.