ദുബൈ കെഎംസിസി ‘നേതൃസ്മൃതി’ ഇന്ന്; ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖാദിം ഉദ്ഘാടനം ചെയ്യും

3

ദുബൈ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന ‘നേതൃസ്മൃതിദ ഇന്ന് (വെള്ളി) രാത്രി 8 മണിക്ക് അല്‍ബറാഹയില്‍ നടക്കും. സാമൂഹിക-സേവന രംഗങ്ങളില്‍ അതുല്യ സംഭാവനകളര്‍പ്പിച്ച് പ്രവാസ ലോകത്തിന് മറക്കാനാവാത്ത അനുഭവങ്ങള്‍ കൈമാറിയ ദുബൈ കെഎംസിസിയുടെ മുന്‍കാല നേതാക്കള്‍ ഓര്‍ത്തെടുക്കുന്നതായിരിക്കും ഈ പരിപാടിയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ
തലമുറക്ക് അന്നത്തെ അനുഭവങ്ങളും ചരിത്രവും കൈമാറാന്‍ ഇത് മികച്ച വേദിയായിരിക്കും.
ഡോക്യുമെന്ററി പ്രദര്‍ശനം, ഫോട്ടോ കൊളാഷ്, തലമുറ സംഗമം തുടങ്ങി ചരിത്രത്തിലേക്ക് വഴിനടത്തുന്ന വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ദുബൈ പൊലീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖാദിം സുറൂര്‍ അല്‍ മഅ്‌സാം പരിപാടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും കെഎംസിസി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസറുമായ സിവിഎം വാണിമേലുമായുള്ള മുഖാമുഖം പരിപാടി ‘നേതൃസ്മൃതി’ക്ക് മാറ്റ് കൂട്ടും.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്റ്റിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, ഹസന്‍ ചാലില്‍, ഹംസ തൊട്ടി. ഒ.മൊയ്തു, ഹനീഫ് ചെര്‍ക്കള, എന്‍.കെ ഇബ്രാഹിം, കെ.പി.എ സലാം, ഇസ്മായില്‍ ഏറാമല, സൈനുദ്ദീന്‍ ചേലേരി, പി.വി നാസര്‍, കെ.പി മുഹമ്മദ്, ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, വലിയാണ്ടി അബ്ദുല്ല, എസ്.ഹാരിസ്, അഷ്‌റഫ്.ടി, സാദിഖ് എരമംഗലം, മുഹമ്മദ് ഇബ്രാഹിം, അഷ്‌റഫ് ടി.എന്‍, ഹംസ നടുവണ്ണൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മൂസ മുഹ്‌സിന്‍ സ്വാഗതം പറഞ്ഞു.