കെഎംസിസി ദേശീയ ദിനാഘോഷ നിയമ സെമിനാര്‍ 18ന്

28

ദുബൈ: യുഎഇയുടെ 50-ാം ദേശീയ ദിനഘോഷ ഭാഗമായി ദുബൈ കെഎംസിസി ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വിപുലമായ 50 ഇന പരിപാടികളുടെ ഭാഗമായി നിയമ
സെമിനാറും സംഘടിപ്പിക്കുന്നു. നവംബര്‍ 18ന് വ്യാഴാഴ്ച രാത്രി   7 മണിക്ക് ദുബൈ കെഎംസിസിയിലാണ് സെമിനാര്‍.
യുഎഇ തൊഴില്‍, താമസ-കുടിയേറ്റ വകുപ്പുകള്‍; വാണിജ്യം, മുനിസിപ്പാലിറ്റി, പൊലീസ്, ഗതാഗതം, കോടതി, പബ്‌ളിക് പ്രോസിക്യൂഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളിലെ മുതിര്‍ന്ന
ഉദ്യോഗസ്ഥരും പ്രമുഖ അഭിഭാഷകരും പങ്കെടുക്കും.
സിഡിഎ അനുമതിയോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. അഭിഭാഷക പ്രശസ്തരെ സെമിനാറിനിടെ ആദരിക്കും. യുഎഇയുടെ അര നൂറ്റാണ്ട് ചരിത്രത്തിലെ നിയമ വ്യവസ്ഥയിലുണ്ടായ നാള്‍വഴികള്‍ സെമിനാറില്‍ ചര്‍ച്ചാ വിഷയമാകും. വിവിധ വകുപ്പുകളിലെ നിയമങ്ങളില്‍ വന്ന മാറ്റങ്ങളെ കുറിച്ചും, തൊഴില്‍ നിയമ ഭേദഗതികളെയും ബിസിനസ് നിയമങ്ങളെയും സംബന്ധിച്ചും പങ്കെടുക്കുന്നവര്‍ക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായും മുഖാമുഖം സംസാരിക്കാം. യുഎഇയിലെ സുപ്രധാന വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രമുഖ അഭിഭാഷകരുമായും സംവദിക്കാനായുള്ള ഈ ജനസമ്പര്‍ക്ക പരിപാടി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. ഇബ്രാഹിം ഖലീലും കണ്‍വീനര്‍ അഡ്വ. മുഹമ്മദ് സാജിദും അറിയിച്ചു.