‘എരിഞ്ഞുണങ്ങും പുഷ്പദളങ്ങള്‍’ പ്രകാശനം ചെയ്തു

56
ഡോ. ഹസീന ബീഗത്തിന്റെ 'എരിഞ്ഞുണങ്ങും പുഷ്പദളങ്ങള്‍' അഷ്‌റഫ് താമരശ്ശേരി മോഹന്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തപ്പോ

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രൗഢ ഗംഭീര സദസ്സില്‍ ഡോ. ഹസീന ബീഗത്തിന്റെ ‘എരിഞ്ഞുണങ്ങും പുഷ്പദളങ്ങള്‍’ എന്ന നോവല്‍ അഷ്‌റഫ് താമരശ്ശേരി പ്രകാശനം ചെയ്തു. ഷാര്‍ജ
ബുക് ഫെയര്‍ എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍, മ്മടെ തൃശ്ശൂര്‍ പ്രസിഡണ്ട് രാജേഷ് മേനോന്‍, എം.എ സുഹൈല്‍ ലിപി ബുക്‌സ്, അക്ബര്‍ അലി, യുവ എഴുത്തുകാരി അനൂജ നായര്‍, പ്രവാസി തൂലിക പ്രതിനിധി അനൂപ് പെരുവെണ്ണാമൂഴി ആശംസ നേര്‍ന്നു.
എഴുത്തുകാരനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബഷീര്‍ തിക്കോടി പുസ്തകം പരിചയപ്പെടുത്തി. അഡ്വ. മുഹമ്മദ് റഫീക്ക് സ്വാഗതവും ഡോ. ഹസീന ബീഗം നന്ദിയും പറഞ്ഞു.