ഐവെക്സ് സേഫ്റ്റി ദുബൈ സിഇഒ ഡോ. ഉദയഭാനുവിന്  ഗോൾഡൻ വിസ

104

ദുബൈ: ദുബൈയുടെ സാമ്പത്തിക വളർച്ചയ്ക്കു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഐവെക്സ് സേഫ്റ്റി  സ്ഥാപകനും സിഇഒയുമായ ഡോ ടി കെ ഉദയഭാനുവിന് ഗോൾഡൻ വിസ .സാങ്കേതിക സുരക്ഷ  ഉത്പന്നങ്ങളുടെ ആഗോള സേവന ദാതാക്കളാണ്  ഐവെക്സ് സേഫ്റ്റി.ഒരു കോടി ഡോളർ ആണ് ആസ്തി .ഈ രംഗത്ത് 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട് ഡോ.ഉദയഭാനുവിന്.
ഡോ. ഉദയഭാനു പറയുന്നു: ” ഗോൾഡൻ വിസ ലഭിച്ചതിൽ  എനിക്ക് അഭിമാനമുണ്ട്.  ഈ അത്ഭുതകരമായ രാജ്യത്ത് 10 വർഷത്തെ താമസം സന്തോഷകരമായിരിക്കും . യുണൈറ്റഡ്  അറബ് എമിറേറ്റ്‌സ്  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,  ദുബൈ  & ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർക്ക്  നന്ദി . യുഎഇയിലെയും വിദേശത്തെയും ജനങ്ങളുടെ വ്യക്തിഗത സംരക്ഷണത്തിന്റെയും സുരക്ഷയുടെയും മേഖലയിൽ സുപ്രധാന പ്രവർത്തനങ്ങൾ തുടരുന്നതിന് ഗോൾഡൻ വിസ ഉപയുക്തമാകും .  “എന്റെ ഒരു സ്വപ്നം സാക്ഷാത്കരിച്ചു”.ഉദയഭാനു പറഞ്ഞു .ഗോൾഡൻ വിസ ഏറ്റുവാങ്ങുമ്പോൾ പത് നി ശൈലജ ഉദയഭാനുവും സന്നിഹിതയായി